Thu. Dec 19th, 2024
കെനിയ:

ഫെബ്രുവരി ആറു മുതൽ കെനിയയിൽ കാണാതായ മനുഷ്യാവകാശപ്രവർത്തക കരോളിൻ മവൊത്തയുടെ മൃതദേഹം സിറ്റി മോർച്ചറിയിൽ കണ്ടെത്തി.

അന്യായമായി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അധികാരികളുടെ കണ്ണിലെ കരടായി മാറിയിരുന്നു കരോളിൻ. അതിനാൽ ആംനസ്റ്റിയും മനുഷ്യാവകാശപ്രവർത്തകരും കരോളിനെ കണ്ടെത്തുന്നതിനു മുറവിളി കൂട്ടുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ അഞ്ചു മാസം ഗർഭിണിയായിരുന്ന കരോളിൻ അനധികൃത ഗർഭച്ഛിദ്രത്തിനിടെ മരണപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. കരോളിനെ ചികിൽസിച്ചിരുന്ന ഡോക്ടറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ മനുഷ്യാവകാശപ്രവർത്തകർ പോലീസ് ഭാഷ്യം മുഖവിലയ്ക്കെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *