മുംബൈ:
വാരാദ്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് മോശം തുടക്കം. സെന്‍സെക്‌സ് സൂചിക 139 പോയിൻ്റ് നഷ്ടത്തില്‍ 36407ലെത്തിയപ്പോൾ നിഫ്റ്റി 54 പോയിൻ്റ് താഴ്ന്ന് 10889 ലുമെത്തി. ബി എസ് ഇയിലെ 448 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 955 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി ബാങ്ക്, ടെക് മഹീന്ദ്ര, ടി സി എസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച് ഡി എഫ് സി തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ ഉണര്‍വ്വുണ്ടായി.
അതേസമയം ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യ ബുള്‍സ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഒ എന്‍ ജി സി, ഹിന്‍ഡാല്‍കോ, ഐ ഒ സി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിൻ്റ്സ്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
എന്നാൽ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച പവന് 80 രൂപ കൂടി 24,720 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച പവന് 24,640 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്നത്തെ വ്യാപാരം. ശനിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 3,090 രൂപയിലായിരുന്നു വ്യാപാരം. ഇന്നലെയും സ്വര്‍ണവ്യാപാരം ഇതേ നിരക്കിലായിരുന്നു.