അബുദാബി:
യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.
യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട് മൂന്നില്‍ രണ്ടും വിദേശികളാണ്. മൊത്തം ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏറ്റവും അധികം പേര്‍ വരുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ഇത് പരിഗണിച്ചാണ് ഹിന്ദിയും വ്യവഹാര ഭാഷയാക്കാന്‍ തീരുമാനിച്ചത്.
തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം കേസുകളും വരുന്നത്. തൊഴിൽ പ്രശ്നങ്ങളുമായി കോടതിയെ സമീപിക്കുന്ന ഹിന്ദി മാത്രം അറിയുന്ന സാധാരണ തൊഴിലാളികൾക്ക് ഭാഷ മനസ്സിലാവാത്തതിനാൽ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കേണ്ടിവന്നിരുന്നത്. ഹിന്ദി കൂടി അംഗീകരിച്ചതോടെ തൊഴിലാളികൾക്ക് നിയമവശങ്ങളെക്കുറിച്ച് ഹിന്ദിയില്‍ എളുപ്പം മനസ്സിലാക്കാം. ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിലും ഹിന്ദി ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനമുണ്ട്.
ഇതോടെ ഫോമുകള്‍ പൂരിപ്പിക്കുന്നതിനും നിയമസഹായം തേടുന്നതിനും ഭാഷാപ്രശ്‌നമില്ലാതാകുകയും അതുവഴി നിയമസുതാര്യത വർദ്ധിക്കുകയും ചെയ്യുമെന്നാണ് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.