Mon. Dec 23rd, 2024
കൊച്ചി:

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. സിനിമാട്ടിക്കറ്റിന് വിനോദനികുതി ഏര്‍പ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരണവുമാണ് പ്രധാന ചര്‍ച്ചാവിഷയം.

മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി എ.കെ ബാലനും പങ്കെടുക്കുന്ന ഈ യോഗത്തില്‍, സിനിമാ താരങ്ങള്‍ക്കിടയില്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ ഡബ്യൂ.സി.സി പ്രശ്നങ്ങളും ചര്‍ച്ചയാകും.
ഒപ്പം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതായും തിയറ്റര്‍ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *