Sun. Nov 17th, 2024

A6300 എ.പി.എസ്.സി എന്ന മിറർലെസ് ക്യാമറയുടെ പിൻഗാമിയായി A6400 എന്ന മോഡൽ സോണി ഇന്ത്യയിൽ അവതരിപ്പിച്ചു. 0.02 സെക്കൻഡിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് സംവിധാനമായ BIONZ X പ്രോസസിംഗ് എൻജിൻ ആണ് ഈ സീരീസിലുള്ള ക്യാമറകളിൽ സോണി ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം 24 .2 മെഗാപിക്സൽ APS-C Exmor CMOS സെൻസറും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് സഹായകരമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു പുതിയ റിയൽ എ.എഫ് സംവിധാനവും ഈ ക്യാമറയുടെ പ്രത്യേകതയാണ്. ഒബ്‌ജൿറ്റ് റെക്കഗ്‌നിഷനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു പുതിയ റിയൽ-ടൈം ട്രാക്കിംഗ് സവിശേഷതയും ഇതിൽ ഉണ്ട്.

അതോടൊപ്പം 32,000 പിക്സൽ ബിന്നിങ് ഇല്ലാതെ 4K വീഡിയോ റെക്കോർഡിംഗ്, ഒരു ഓ.എൽ.ഇ.ഡി വ്യൂഫൈൻഡർ, 11 എഫ്‌.പി.എസ് ബേസ്റ്റ് ഷൂട്ട്, 3 ഡി ഇഞ്ച് ടച്ച് സ്ക്രീൻ എൽ.സി.ഡി, 180 ഡിഗ്രി ടിൽറ്റ് ഫങ്ഷണാലിറ്റി, ബിൽറ്റ്- വൈ-ഫൈ, ബ്ലൂടൂത്ത്, എൻ.എഫ് .സി എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
ഫെബ്രുവരി എട്ടു മുതൽ പുതിയ ക്യാമറ സോണിയുടെ ഔട്‍ലെറ്റുകളിലും, ആൽഫാ സ്റ്റോറുകളിലും, മറ്റു പ്രമുഖ ഇലക്ട്രോണിക്സ് ഔട്‍ലെറ്റുകളിലും ലഭ്യമാകും.

75,990 രൂപയാണ് ക്യാമറയുടെ വില, അതോടൊപ്പം 85,990 രൂപയ്ക്ക് 16-50mm ലെൻസോട് കൂടിയ കിറ്റ്, അല്ലെങ്കിൽ 1,09,990 രൂപയ്ക്കു 18-135mm ലെൻസോടു കൂടിയ കിറ്റ് ലഭ്യമാകുന്നതാണു്.

Leave a Reply

Your email address will not be published. Required fields are marked *