Thu. Dec 19th, 2024

ചൈനീസ് സ്പോർട്‌സ് ഉത്പന്ന നിർമ്മാണ രംഗത്തു വമ്പന്മാരായ ലി നിങ് കമ്പനിയുമായി ഒളിമ്പിക് വെള്ളിമെഡൽ ജേതാവും ഇന്ത്യയുടെ നമ്പർ വൺ ബാഡ്‌മിന്റൻ താരവുമായ പി വി സിന്ധു 50 കോടി രൂപയുടെ കരാറിലെത്തി.

ഇന്ത്യയുടെ ഒരു ബാഡ്‌മിന്റൻ താരം നേടുന്ന റെക്കോർഡ് കരാർ തുകയാണിത്. നേരത്തെ ഇന്ത്യയുടെ കെ. ശ്രീകാന്ത്, ചൈനീസ് കമ്പനിയുമായിത്തന്നെ 35 കോടിയുടെ കരാറിൽ എത്തിയിരുന്നു.

ലി നിങ്ങുമായി നാലു വർഷത്തെ സ്പോൺസർഷിപ്പ് കരാറാണു സിന്ധു ഒപ്പിട്ടിരിക്കുന്നത്. ഇതനുസരിച്ചു 40 കോടി രൂപ സ്പോൺസർഷിപ്പ് തുകയായും പത്തു കോടി രൂപയുടെ സ്പോർട്‌സ് സാമഗ്രികളും സിന്ധുവിന് ലഭിക്കുമെന്ന് ലി നിങ്ങിന്റെ ഇന്ത്യയിലെ വ്യാപാര പങ്കാളികളായ സൺലൈറ്റ് സ്പോർട്‌സിന്റെ ഡയറക്ടർ മഹീന്ദർ കപൂർ അറിയിച്ചു.

ഫോർബ്‌സ് മാസികയുടെ ലിസ്റ്റിൽ സ്പോർട്‌സ് രംഗത്തുള്ള വനിതകളിൽ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *