കോഴിക്കോട്:
കോഴിക്കോട് ജില്ലയില്‍ എലിപ്പനിയും എച്ച്1 എന്‍1 ഉം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം എച്ച്1 എന്‍1 വർദ്ധിച്ചു എന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 2017 ല്‍ 161 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 261 പേര്‍ക്കു രോഗം പിടിപെട്ടു. എച്ച്1 എന്‍1 2017 ല്‍: 146, 2018 ല്‍: 161. എന്നാല്‍, മറ്റു ചില രോഗങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. 2017 ല്‍ 1,357 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ് 247 ല്‍ എത്തി. മലേറിയ 179 ല്‍നിന്ന് 97 ലേക്ക് എത്തി. പനിബാധിതരുടെ എണ്ണവും കുറഞ്ഞു: 2017 – 3.31 ലക്ഷം, 2018 – 2.86 ലക്ഷം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ചികിത്സ തേടിയവരുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധന ഉണ്ടായി.
‘ആരോഗ്യജാഗൃത’ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 11 നു രാവിലെ 10
മണിക്ക് സിവില്‍ സ്റ്റേഷനില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. 11 മുതല്‍ 16 വരെ ആരോഗ്യ സന്ദേശയാത്ര നടത്തും.