സോഷ്യല്‍മീഡിയകളില്‍ ആര്‍ത്തവത്തിനു വേണ്ടി പുതിയ ഒരു ഇമോജി കൂടി ട്രെന്‍ഡ് ആവുകയാണ്. മുന്‍ കാലത്തെ അപേക്ഷിച്ചു സമൂഹത്തില്‍ ആര്‍ത്തവ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തി പകരുകയാണ്. ഈ മാറ്റത്തിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച വളരെയേറെ ഉപകാരപ്രദമായിരുന്നു.
ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണലിന്റെ ക്യാംപെയിനില്‍ 55000 പേര്‍ പിന്തുണച്ചതിന്റെ ഫലമാണ് ഈ ഇമോജി. സാനിറ്ററി നാപ്‌കിന്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന നീലത്തുള്ളിക്ക് പകരമാണ് ഇവിടെ ചുവന്ന തുള്ളി എത്തുക.
ആര്‍ത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയ ആണെന്നും അത് മറച്ചു പിടിക്കേണ്ട ഒന്നല്ല എന്നും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.