Mon. Dec 23rd, 2024
കൊച്ചി:

മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.

സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്തയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *