Sat. Sep 21st, 2024

കോഴിക്കോട്:

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരീക്ഷാര്‍ത്ഥികൾക്ക് മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. പരിഷ്‌കരിച്ച പുതിയ സിലബസ് അനുസരിച്ചാണ് ഇത്തവണയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. പേപ്പര്‍ I, പേപ്പര്‍ II എന്നിവ മൂന്നു മണിക്കൂറുള്ള ഒറ്റ സെഷനില്‍ നടത്തും.

പ്രധാന തിയ്യതികള്‍

രജിസ്ട്രേഷന്‍: മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ

അഡ്‌മിറ്റ് കാര്‍ഡ്: മേയ് 15

പരീക്ഷ: ജൂണ്‍ 20, 21, 24, 25, 26, 27, 28

ഫലപ്രഖ്യാപനം: ജൂലായ് 9 നകം

Leave a Reply

Your email address will not be published. Required fields are marked *