തിരുവനന്തപുരം:
പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചു കര കയറ്റിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍. ഫെബ്രുവരി 6 നു തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്. ഇതു പരാമര്‍ശിച്ച് നൊബേല്‍ സമ്മാന സമിതിക്ക് കത്തയച്ചിരിക്കുകയാണ് ശശി തരൂര്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് തരൂരിന്റെ ആവശ്യം. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ തങ്ങളുടെ വള്ളങ്ങളുമായി ഇവര്‍ ഓടിയെത്തിയിരുന്നു. കേരളത്തിന്റെ മഹാസൈന്യം എന്നായിരുന്നു മുഖ്യമന്തി ഇവരെ വിശേഷിപ്പിച്ചത്.
ശശി തരൂരിന്റെ ട്വിറ്റെര്‍ പോസ്റ്റ് – ‘2019 ലെ നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഞാന്‍ നാമനിര്‍ദ്ദശം ചെയ്യുന്നു. സ്വന്തം സുരക്ഷയെക്കുറിച്ചല്ല അവര്‍ ചിന്തിച്ചത്. മറിച്ച് അപരിചിതരെ രക്ഷിക്കുന്നതിനെക്കുറിച്ചാണ്. കൂടാതെ സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം പോലും നിരസിച്ച് അവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. കേരളത്തെ രക്ഷിക്കാന്‍ അവര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം എല്ലാ പ്രശംസകള്‍ക്കും അപ്പുറമാണ്.”