പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിര്‍മ്മാണ ഫാക്ടറിയ്ക്ക് തീ പിടിച്ചു. പെയിന്റ് തിന്നര്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ലാക് എന്ന കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഒരു മണിയോടെ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി.
കമ്പനിയിലെ ഒരു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. സംഭവ സമയത്ത് ഫാക്ടറിയില്‍ ഒൻപതു വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ബാക്കി എട്ടുപേരും സുരക്ഷിതരാണ്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് തീ പടരാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്. നാല്‍പ്പതിനായിരം ലിറ്റര്‍ ടര്‍പ്പന്റൈൻ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്‌നിബാധയുണ്ടായപ്പോള്‍ ടിന്നുകള്‍ പൊട്ടിത്തെറിച്ച് നിലത്ത് പരന്നൊഴുകിയ ടര്‍പ്പന്റൈനിലേക്ക് തീ ആളിപ്പടര്‍ന്നതാണ് അഗ്‌നിബാധ
കൂടുതലാവാന്‍ കാരണം.