Fri. Jan 10th, 2025

പ്രോ വോളിബോൾ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി കാലിക്കറ്റ് ഹീറോസ് പോയിന്റ് നിലയിൽ ഒന്നാമതെത്തി. യു മുംബ വോളിയെ രണ്ടിനെതിരെ മൂന്ന് സെറ്റിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഹീറോസ് രണ്ടാം ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 15-10, 12-15, 15-13, 14-15, 15-9.

നേരത്തെ, മറ്റൊരു കേരള ടീമായ കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സിനോടും യു മുംബ പരാജയം നേരിട്ടിരുന്നു.
തുല്യശക്തികളുടെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച് സെറ്റുകൾ നേടിയാണ് കാലിക്കറ്റിന്റെ ചെമ്പട വിജയം കൊയ്തത്. ആദ്യകളിയിലെ താരമായിരുന്ന അജിത് ലാൽ തന്നെയാണ് പതിനാറു പോയിന്റ് നേടി ഇത്തവണയും കാലിക്കറ്റിന്റെ ടോപ് സ്‌കോറർ. 14 പോയിന്റോടെ ക്യാപ്റ്റൻ ജെറോം വിനീതും ഉറച്ച പിന്തുണ നൽകി.

യു മുംബയുടെ സഖ്ലൈന്‍ താരിഖാണ് മാൻ ഓഫ് ദി മാച്ച്.

Leave a Reply

Your email address will not be published. Required fields are marked *