Fri. Nov 22nd, 2024

ഈ കാലഘട്ടത്തിൽ പുതുതലമുറ അഭിമുഖീകരിക്കുന്ന ഒരു ടെൻഷനാണ് മൊബൈൽ, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാർജ്ജ് തീരൽ. യാത്രകളിലും മറ്റും ചാർജ്ജറുകൾ കയ്യിലില്ലാതെയും, പവർ പ്ലഗ്ഗുകൾ ലഭ്യമാകാതെയും പലരും അസ്വസ്ഥരാകുന്നത് നിത്യസംഭവമാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ശാസ്ത്ര ലോകം.

ഇതിനായി ആദ്യ ചുവടുവെയ്പ് നടത്തിയിരിക്കുന്നത് യു എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ്. അവർ ‘റെക്‌റ്റെന്നാസ്’ എന്ന പേരിൽ വൈഫൈ സിഗ്നലുകളെ വൈദ്യുതിയാക്കി മാറ്റി ഉപകരണങ്ങൾ ചാർജ് ചെയ്യുന്ന ആദ്യ പൂർണ്ണശേഷിയുള്ള ഉപകരണം വികസിപ്പിച്ചെടുത്തു.

ബാറ്ററി ഇല്ല എന്നതാണ് ഇതിന്റെ സവിശേഷത. ഈ ഉപകരണത്തിൽ ഉപകരണത്തില്‍ രണ്ട് അര്‍ധചാലകങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ദ്വിമാന ഉപകരണത്തില്‍ ആന്റിന ഘടിപ്പിക്കുന്നതോടെ സമീപത്തുള്ള വൈഫൈ തരംഗങ്ങള്‍ ആന്റിന പിടിച്ചെടുക്കും.

ആന്റിന ഉപയോഗിച്ച് ശേഖരിക്കുന്ന തരംഗങ്ങളെ ഉപകരണത്തിലെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റാനാകും. വൈഫൈ സിഗ്‌നല്‍ സുഗമമായി ലഭിക്കുന്നിടത്ത് 40 മൈക്രോവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാന്‍ ഉപകരണത്തിന് സാധിക്കും.

ഇതോടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ബാറ്ററി വേണ്ടെന്നാകും.
ഉപകരണം പൂര്‍ണ്ണരീതിയില്‍ വികസിപ്പിക്കുന്നതോടെ സാങ്കേതിക രംഗത്തു വൻ കുതിച്ചു ചാട്ടത്തിനാണ് ശാസ്ത്ര ലോകം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *