Wed. Jan 22nd, 2025

സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കേരളത്തിനു താരതമ്യേന ദുർബലരായ തെലുങ്കാനയോട് ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നു.

കേരള താരങ്ങൾ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് വിജയം അകറ്റി നിർത്തിയത്.

ഇരു ടീമുകളും ഓരോ പോയിന്റ് പങ്കു വച്ചു. ഇതോടെ സർവീസസ്, പുതുച്ചേരി, തെലുങ്കാന എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ അടുത്ത രണ്ടു മത്സരങ്ങൾ കേരളത്തിനു നിർണായകമായി.

വി പി ഷാജി പരിശീലിപ്പിക്കുന്ന കേരള ടീമിനെ നയിക്കുന്നത് സീസൻ സെൽവനാണ്. ഗോൾ കീപ്പർ മിഥുനാണ് വൈസ് ക്യാപ്റ്റൻ. ഇത്തവണ ടീമിൽ ഒൻപതു പുതുമുഖങ്ങളും ഇടം നേടിയിട്ടുണ്ട്.

നെയ്‌വേലി ഭാരതി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. പുതുച്ചേരിയുമായി ഫെബ്രുവരി ആറിനാണ് കേരളത്തിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *