Wed. Jan 22nd, 2025

ഹൈദരാബാദ്:

ഐ ഐ ടി വിദ്യാര്‍ത്ഥി അനിരുദ്ധ്യ (21) മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏഴു നിലകളുളള ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

സെക്കന്തരാബാദ് സ്വദേശി അനിരുദ്ധ്യ കെട്ടിടത്തിന്റെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കവേ അബന്ധത്തില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പിന്നിട് ഇത് ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ജീവിതത്തിലെ നിരാശമൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യാഴാഴ്ച കൂട്ടുകാര്‍ക്ക് മെയില്‍ അയച്ചതായും പോലീസ് പറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി ചിന്തിച്ചിരുന്നതായും, തുടര്‍ന്നാണ് ഈ കടുത്ത തീരുമാനം എടുത്തതെന്നും മെയിലിൽ പറഞ്ഞിരുന്നു.

‘ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം ഭാവിയിലുളള എന്റെ നിലനില്‍പ്പിനെ മുന്‍നിര്‍ത്തിയാണ്. ഇത് തികച്ചും യുക്തിപരമാണ്. ജീവിതത്തില്‍ യാതൊരു രഹസ്യമില്ലെന്നും, തന്റെ ദൈനംദിനജീവിതം കൂടുതല്‍ ബുദ്ധിമുട്ടുള്ളതായിത്തീരുന്നുവെന്നും മെയിലില്‍ ഉണ്ടായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു മനഃശാസ്ത്രവിദഗ്ദ്ധനെ കാണുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

അനിരുദ്ധ്യയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിഷമത്തില്‍ പങ്കുചേരുന്നതായി ഐ ഐ ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *