Wed. Jan 22nd, 2025
റായ്‌പൂർ:

പത്രപ്രവർത്തകനെ പാർട്ടി ഓഫീസിൽ വെച്ച് മർദ്ദിച്ച് സംഭവത്തിൽ റായ്‌പൂർ പോലീസ് 4 ബി ജെ പിക്കാരെ അറസ്റ്റു ചെയ്തു. ഇന്നലെയാണ് സംഭവം. ബി ജെ പിക്കാരുടെ ഒരു യോഗം റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു പത്രപ്രവർത്തകൻ.

പാർട്ടി ഓഫീസിൽ വെച്ചാണ് സുമൻ പാണ്ഡേ ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച കേസിൽ ബി ജെ പിക്കാരായ രാജീവ് അഗർവാൾ, വിജയ് വ്യാസ്, ഉത്ക്കർഷ് ത്രിവേദി, ദീന ഡോംഗ്രേ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബി ജെ പിയുടെ ജില്ലാ പ്രസിഡന്റ് ആണ് അറസ്റ്റിലായ രാജീവ് അഗർ‌വാൾ.

അക്രമത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ പാർട്ടി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *