Mon. Dec 23rd, 2024

ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു.

നദാലും മരിയയും പ്രണയത്തിലാവുന്നത് 2005 ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. സെസ്‌ക എന്ന വിളിപ്പേരുള്ള മരിയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ എത്തിയിരുന്നു.

ബിസിനസില്‍ ബിരുദമുള്ള മരിയ ഇപ്പോള്‍ നദാലിന്റെ ടെന്നീസ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായെങ്കിലും ഇരുവരും പൊതുമധ്യത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *