31 C
Kochi
Monday, October 25, 2021

Daily Archives: 1st October 2021

തിരുവനന്തപുരം:തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്.കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് ടോൾപ്ലാസ വഴി സൗജന്യമായി കടന്നുപോകാം. ഇതിന് ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖയും തുടർന്ന് സൗജന്യ പാസും ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.ടോൾപ്ലാസ പരിസരത്തെ വെള്ളക്കെട്ട് ഒരാഴ്ച കൊണ്ട് പരിഹരിക്കും. ഇതിനുള്ള...
തിരുവനന്തപുരം:മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച്...
കൊട്ടിയം:മഹാമാരിയുടെ വ്യാപാനത്തിനിടയിൽ ചന്തയിലെ മാലിന്യം പഞ്ചായത്ത് അധികൃതർ ദേശീയപാതയോരത്ത് തള്ളി. മാർക്കറ്റിന്റെ ദുരവസ്ഥയെ കുറിച്ച് പൗരവേദി ശുചിത്വ മിഷന് പരാതി നൽകിയതിനെ തുടർന്ന്‌ അടിയന്തരമായി മാലിന്യം നീക്കാൻ ആദിച്ചനല്ലൂർ പഞ്ചായത്തിനോട് കലക്ടർ നിർദേശിച്ചിരുന്നു.വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ലോറിയിൽ കയറ്റിയ മാലിന്യം മൈലക്കാട് കലുങ്ങിന് സമീപം ദേശീയപാതയോരത്തെ പുറമ്പോക്കിലാണ് തള്ളിയത്. ഇവിടം ജനവാസ മേഖലയാണ്. ആദിച്ചനല്ലൂരിലെ പ്രധാന ജലസ്രോതസ്സായ തഴുത്തല ഏലായും ഇതിനു സമീപമാണ്.ഇതുമൂലം...
മല്ലപ്പള്ളി:നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു യാത്ര അപകടകരമാക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണ് പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഒരു ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ ലഭിച്ചിരുന്നു.എന്നാൽ, ഇപ്പോഴില്ലാത്ത സ്ഥിതിയാണ്. പകരം പൊലീസിനെയും നിയോഗിച്ചിട്ടില്ല.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ സെൻട്രൽ ജംക്‌ഷനിൽനിന്നു വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്കു പ്രവേശിക്കുന്നത് പതിവുകാഴ്ചയാണ്.ഇവിടം വൺവേയാണെങ്കിലും സ്ഥലപരിചയമില്ലാത്തവരാണ് ഇത്തരത്തിൽ എത്തുന്നവർ ഏറെയും. വൺവേ സംവിധാനം രേഖപ്പെടുത്തിയിരുന്ന ബോർഡുകൾ ഡ്രൈവർമാർക്ക് ശരിയാംവിധം കാണാൻ കഴിയാത്തതാണ്...
പാ​റ​ശ്ശാ​ല:വൈ​ദ്യു​തി​ബ​ന്ധം ക​ട്ട് ചെ​യ്ത കെ എ​സ് ​ഇ ​ബി ജീ​വ​ന​ക്കാ​രെ കെ​ട്ടി​ട​മു​ട​മ​യും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍ന്ന് ത​ട​ഞ്ഞുവെ​ച്ചു. ധ​നു​​വ​ച്ച​പു​രം റേ​ഡി​യോ പാ​ര്‍ക്കി​ന്​​ സ​മീ​പം ജോ​ര്‍ജിൻ്റെ വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധ​മാ​ണ് വി​ച്ഛേ​ദി​ച്ച​ത്. വ്യാ​ഴാ​ഴ്ച​ ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.കെ​ട്ടി​ട​മു​ട​മ​യും ഹൃ​ദ്​​രോ​ഗി​യു​മാ​യ ജോ​ര്‍ജ് കെ എ​സ് ​ഇ ​ബി​യു​ടെ വാ​ഹ​ന​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി മ​ണി​ക്കൂ​റു​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്നെ​ത്തി​യ നാ​ട്ടു​കാ​രും വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ന്ന ഉ​ന്തി​ലും ത​ള്ള​ലി​ലു​മാ​യി ഉ​ദി​യ​ന്‍കു​ള​ങ്ങ​ര വൈ​ദ്യു​തി ബോ​ര്‍ഡ് സ​ബ് എ​ൻ​ജി​നീ​യ​ര്‍ അ​നി​ല്‍കു​മാ​റി​ന്...
പൊള്ളാച്ചി∙ആനമലയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ, നാടോടി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. ആളിയാർ റോഡ് അങ്കല കുറിച്ചിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ (52), മുരുകേശ് (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ തട്ടിയെടുത്തതു ഭിക്ഷാടന മാഫിയയ്ക്ക് വിൽക്കാനാണെന്ന സംശയമുള്ളതിനാൽ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ആനമലയിലെ റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന മൈസൂരു സ്വദേശികളായ മണികണ്ഠൻ – സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞ...
തൃശൂർ ∙ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ചമഞ്ഞു തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തുകയും പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ കുടുക്കാൻ ക്ഷമ ആയുധമാക്കി ഈസ്റ്റ് പൊലീസ്. അറസ്റ്റിലായതിനു പിന്നാലെ അപസ്മാരം അഭിനയിക്കുകയും മനോവിഭ്രാന്തി കാട്ടുകയും ചെയ്തതോടെ പ്രതിയെ ആശുപത്രിയിലാക്കിയ ശേഷം പൊലീസ് കൂട്ടിരുന്നത് 4 ദിവസം.വിദ്യകളൊന്നും ഏൽക്കാതെ ക്ഷമകെട്ടതോടെ പ്രതി സ്വയം അഭിനയം നിർത്തി കുറ്റമേറ്റു. വടക്കാഞ്ചേരി എങ്കക്കാട് നാലകത്ത് ഷക്കീർ (41), കാനാട്ടുകര പാലിയത്ത്...
ചെങ്ങന്നൂർ:ചെങ്ങന്നൂരിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം അടുത്ത ആഗസ്‌തിൽ ഉദ്‌ഘാടനം ചെയ്യാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മന്ത്രി വി അബ്‌ദുറഹ്മാൻ പറഞ്ഞു. നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി. മന്ത്രി സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു.മണ്ണും മണലും ചേർത്ത് നിർമിക്കുന്ന പിച്ച് താരങ്ങൾക്ക് കൂടുതൽ സുരക്ഷയേകും. ആലപ്പുഴയിൽ കോസ്‌റ്റൽ റോവിങ് ‌അക്കാദമി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ നാലിന് നിയമസഭാ കോൺഫ്രറൻസ് ഹാളിൽ ചേരുമെന്ന്...
കൊച്ചി ∙ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. മെട്രോയിലേക്ക് ആളെ ആകർഷിക്കാനുള്ള പരിപാടികളുടെ ഭാഗമാണിത്.മാനസിക വൈകല്യം നേരിടുന്നവർക്കു പൂർണ സൗജന്യവും കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ട്രെയിനുകളുടെ സർവീസ് സമയത്തിലും മാറ്റം വരുത്തി. സാധാരണ പ്രവൃത്തി ദിവസങ്ങളിലേതു പോലെ ശനിയാഴ്ചകളിലും...
ആലപ്പുഴ:പത്ത് വർഷത്തിലധികം കയർ ഫെഡ്ഡിൽ  ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിലും വിവേചനം. 31 പേരുടെ പട്ടികയ്ക്ക് ബോർഡ് യോഗം അംഗീകാരം നൽകിയെങ്കിലും ഭരണ സ്വാധീനമുള്ള 19 പേരെ മാത്രമാണ് സ്ഥിരപ്പെടുത്തിയത്. ഇരട്ടനീതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒഴിവാക്കപ്പെട്ട ജീവനക്കാർ.വർക്കർ തസ്തികയിൽ ജോലി ചെയ്ത 29 പേർ, സ്വീപ്പർ തസ്തികയിൽ ജോലി ചെയ്ത രണ്ട് പേർ, ഇങ്ങനെ 31 പേരെ സ്ഥിരിപ്പെടുത്താൻ ഇക്കഴിഞ്ഞ ഫിബ്രുവരിയിൽ കയർ ഫെഡ്...