24 C
Kochi
Thursday, December 9, 2021

Daily Archives: 21st October 2021

ആലുവ: എറണാകുളം ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പദ്ധതിയിട്ട ജല ശുദ്ധീകരിക്കുന്ന പ്ലാന്റ് നിർമാണം ആരംഭ ദിശയിൽ. ആറ് വർഷം മുൻപ് പദ്ധതിയിട്ട പ്ലാന്റിന്റെ നിർമാണം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് 2019 വരെ മുടങ്ങിക്കിടക്കുകയായിരുന്നു.  അതിനുശേഷം ആലുവ വാട്ടർ അതോറിറ്റി ഡിവിഷന് കീഴിലുള്ള സ്ഥലം ഏറ്റെടുക്കുകയും പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിക്കുകയുമായിരുന്നു. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 130 കോടി രൂപ പ്രഖ്യാപിക്കുകയും പദ്ധതിയുടെ നിർമാണ...
ബംഗ്ലാദേശ്:ദുർഗ പൂജക്കിടെ മതനിന്ദ നടന്നെന്ന പ്രചാരണത്തെ തുടർന്ന് ആറു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിക്രമം നേരിടുന്ന ഹിന്ദുക്കൾക്കായി ബംഗ്ലാദേശ് ഭരിക്കുന്ന പാർട്ടി രാജ്യത്തുടനീളം റാലികൾ നടത്താനൊരുങ്ങുന്നു.പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് അടുത്ത രണ്ടാഴ്ചകളിലായി രാജ്യത്ത് റാലികൾ നടത്തും. പത്തുവർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിന് ശേഷമാണ് അവാമി ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകർ ന്യൂനപക്ഷ സമൂഹമായ ഹിന്ദുക്കൾക്കായി രംഗത്തിറങ്ങിയത്.ദക്ഷിണ കിഴക്കൻ ജില്ലയായ നൊഖാലിയിൽ ദുർഗാപൂജയുമായി...
മുംബൈ:മൊബൈൽ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ എയർടെലിന് ഇക്കാലയളവിൽ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാൻ സാധിച്ചുള്ളൂ.വോഡഫോണിന് സ്വന്തം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വോഡഫോൺ ഐഡിയ. വോഡഫോൺ ഐഡിയക്ക് ഓഗസ്റ്റിൽ 8.33...
കാബൂൾ:അഫ്ഗാൻ ദേശീയ വനിതാ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾതാരത്തെ താലിബാൻ കഴുത്തറത്ത് കൊന്നതായി വെളിപ്പെടുത്തല്‍. ഒക്ടോബർ ആദ്യവാരം മഹജബിൻ ഹക്കിമി എന്ന താരത്തെ താലിബാന്‍ കൊലപ്പെടുത്തിയെന്ന് പരിശീലകന്‍ വിദേശ മാധ്യമത്തോട് പറഞ്ഞു.സംഭവം പുറത്ത് പറയരുതെന്ന് യുവതിയുടെ കുടുംബാംഗങ്ങളെ താലിബാന്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗനി സർക്കാരിന്റെ തകർച്ചയ്‌ക്കുമുമ്പ്‌ കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിനുവേണ്ടിയുള്‍പ്പെടെ കളിച്ചിരുന്ന ടീമിലെ അം​ഗമായിരുന്നു മഹജബിൻ. മഹജബിന്റേതെന്നു കരുതുന്ന തലയറുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുഅഫ്​ഗാനിസ്ഥാന്റെ നിയന്ത്രണം...
ന്യൂഡൽഹി:പെ ​ടി എം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി രൂപ പിഴയിട്ട്​ ആർ ബി ഐ. പേയ്​മെന്‍റ്​ സെറ്റിൽമെന്‍റ്​ സിസ്റ്റംസ്​ ആക്​ട്​ 2007ലെ ചട്ടങ്ങൾ ലംഘിച്ചതിനാണ്​ പിഴ. വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിനും ആർ ബി ഐ പിഴയിട്ടു.27.8 ലക്ഷം രൂപ പിഴയാണ്​ വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിന്​ പിഴയായി ചുമത്തിയത്​. പ്രതിവർഷം നടത്താവുന്ന ഇടപാട്​ പരിധി ലംഘിച്ചതിനാണ്​ പിഴ.അംഗീകാരം ലഭിക്കുന്നതിനായി പേ​ടിഎം പേയ്​മെന്‍റ്​ നൽകിയ രേഖകളിൽ പ്രശ്​നങ്ങൾ...
അമേരിക്ക:അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്.ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയർ ബിൽഡേർസ്​ ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്.
യുഎസ്:ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു വൃക്ക വിൽക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ആപ്പിൾ ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില. ഇപ്പോഴിതാ മറ്റൊരു ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. പോളിഷിംഗ് ക്ലോത്ത് ആണ് പുതിയ പ്രൊഡക്ട്.ആപ്പിളിന്റെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ തുണി ഐഫോൺ, ഐമാക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതാണ്. 1,900 രൂപയാണ് ഈ തുണിയുടെ വില. ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമായി വൃത്തിയാക്കാൻ...
ദുബായ്:മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യാ മേളയായ ജൈടെക്സിൽ കേരളത്തിന്റെ കരുത്തും സാധ്യതകളും അറിയിച്ച് 30 ഐടി കമ്പനികളും 20 സ്റ്റാർട്ടപ്പുകളും പങ്കെടുത്തു. ഐടി മേഖലയിൽ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയുമാണ് ലക്ഷ്യം. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ, ഐടി പാർക്സ് സിഇഒ ജോൺ എം തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേരള സംഘം ചർച്ചകൾ നടത്തുന്നത്.വൻ കമ്പനികളെയും മധ്യപൂർവദേശത്തു നിന്നുള്ള ഐടി സ്ഥാപനങ്ങളെയും...
ലണ്ടന്‍:ആ​ഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍.ജര്‍മനിയില്‍ പ്രകൃതിവാതക പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയുടെ താളംതെറ്റിച്ചു. ബ്രിട്ടനില്‍ വാഹനം ഉപയോഗിക്കുന്നവർക്ക് എണ്ണ ലഭിക്കുന്നില്ല. വൈദ്യുതി റേഷനായി നൽകേണ്ടിവരുമെന്ന ഭീതിയില്‍ യൂറോപ്പ്.ലോകം മഹാമാരിയിൽനിന്ന് ക്രമേണ മുക്തി നേടി തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധന ആവശ്യം കുതിച്ചുയരുകയാണ്. എന്നാല്‍ ആവശ്യത്തിന് ജൈവ ഇന്ധനം ലഭ്യമാകാതെ...
ബ്രസീലിയ:കൊവിഡ്​ മഹാമാരി കൈകാര്യം ചെയ്​തതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട്​ സെനറ്റ്​ റിപ്പോർട്ട്​. അതേസമയം, നടപടിയെടുക്കണമെന്ന​ ആവശ്യത്തിൽ നിന്ന്​ സെനറ്റ്​ പിൻമാറിയതായും വാർത്തയുണ്ട്​.ബൊൽസൊനാരോ മനപ്പൂർവമുണ്ടാക്കിയ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ ആളുകൾ കൊവിഡ്​ ബാധിച്ച്​ മരിക്കാൻ ഇടയാക്കിയതെന്നു കാണിച്ചാണ്​​ സെനറ്റ്​ റിപ്പോർട്ട്​ അവതരിപ്പിച്ചത്​.