31 C
Kochi
Monday, October 25, 2021

Daily Archives: 11th October 2021

നാദാപുരം:വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം പുളിക്കൂൽ തോട്ടിലേക്കാണ് ഒഴുകുന്നത്.വൈകിട്ടോടെ വരിക്കോളി, കുമ്മങ്കോട്, വാണിയൂർ എന്നിവിടങ്ങളിലെല്ലാം തോട്ടിലെ വെള്ളം മലിനമായി. കുളിക്കാനും അലക്കാനും എത്തിയ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തോട്ടിലെ വെള്ളത്തിന്റെ നിറവ്യത്യാസം കണ്ട് മടങ്ങിപ്പോയി. തോട് മലിനമാക്കിയവർക്കെതിരെ നടപടി വേണമെന്ന് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെട്ടു.
കണ്ണൂർ:അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി പറഞ്ഞു.ജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.എല്ലാ പഞ്ചായത്തിലും കളിക്കളം നിർമിക്കും. മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിച്ച്‌ ധർമടത്തെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും. കണ്ണൂരിൽ ആൺകുട്ടികൾക്കായി പുതിയ സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടം പണിയും.എല്ലാ പഞ്ചായത്തിലും...
കോഴിക്കോട്:അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കേന്ദ്ര ഭൗമ ശാസ്ത്രവകുപ്പിന്റെ കടൽ നിരീക്ഷണയന്ത്രം കാണാതായി. സൂനാമി, കൊടുങ്കാറ്റുകൾ, കടലിലെ കാലാവസ്ഥ മാറ്റം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണ് കാണാതായത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് കടലിൽ നിരീക്ഷണത്തിനായി ഇത് സ്ഥാപിച്ചത്.വേവ് റൈഡർ ബോയ് എന്നാണ് കാണാതായ യന്ത്രത്തിന്റെ പേര്. ഒരു വർഷത്തോളമായി ശേഖരിച്ച വിലപിടിപ്പുള്ള വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഈ ബോയ്. തിരൂരിന് സമീപം കടലിൽ ചില മത്സ്യത്തൊഴിലാളികൾ...
അ​ഞ്ച​ര​ക്ക​ണ്ടി:അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യെ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ര​ക്ഷി​ച്ചെ​ടു​ക്കാ​ന്‍ വേറിട്ട വഴിയിലൂടെ പരിശ്രമിക്കുകയാണ്​ വേ​ങ്ങാ​ട് സ്വ​ദേ​ശി എം സി പ്ര​ദീ​പ​ൻ. ദ​യ​രോ​ത്ത് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​ദീ​പ​ൻ മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​ത്.ചെ​റു​പ്പം മു​ത​ലേ പു​ഴ​യോ​ടു​ള്ള ക​മ്പ​മാ​ണ് പ്ര​ദീ​പ​നെ പ​രി​സ്ഥി​തി​സ്നേ​ഹി​യാ​ക്കി മാ​റ്റി​യ​ത്.ക​വു​ങ്ങ്, മു​ള, ക​യ​ർ എ​ന്നി​വ​യാ​ണ് മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നു​ള്ള വ​സ്തു​ക്ക​ൾ. പു​ഴയ്​ക്കു ​കു​റു​കെ മു​ള​യും ക​വു​ങ്ങും കെ​ട്ടി​യി​ട്ടാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക. പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ളും തെ​ർ​മോ​കോ​ളു​ക​ളും മ​റ്റും ത​ങ്ങി​നി​ൽ​ക്കു​ന്ന​തി​ന് മൂ​ന്നു പാ​ളി​ക​ളാ​യി കെ​ട്ടി​യി​ടും.ഇ​തി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​വ പി​ന്നീ​ട് ശേ​ഖ​രി​ച്ച്...
പനമരം:പ്രകൃതിക്കു ദോഷകരമായ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തയാറെടുപ്പുകൾക്കിടെ പ്ലാസ്റ്റിക്കിനു പകരമായി ബയോപ്ലാസ്റ്റിക് ക്യാരി ബാഗുമായി യുവാവ് . നടവയൽ ചിറപ്പുറം നീരജ് ഡേവിഡാണ് 180 ദിവസത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞു ചേരുന്ന ക്യാരി ബാഗുമായി വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ചോളത്തിന്റെ അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ബയോ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിർമിക്കുന്നത്.പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള ക്യാരി ബാഗ് നിർമാണത്തിനായി പിഎംഇജിപിയുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി ആഡ് ഗ്രീൻ പ്രോജക്ട് എന്ന...
കോഴിക്കോട്:നഗരസഭയിൽ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ കോർപ്പറേഷന്‍ ചുമത്തിയ പിഴ പോലുമീടാക്കാതെ സർക്കാർ പ്രത്യേക അധികാരമുപയോഗിച്ചാണ് കെട്ടിടത്തിന് അനുമതി നല്‍കിയത്.2005 ലാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമാണം തുടങ്ങുന്നത്.നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ പ്ലാന്‍ കോർപ്പറേഷനില്‍ സമർപ്പിച്ച് നിർമാണ അനുമതി നേടേണ്ടതുണ്ടെങ്കിലും ഈ കെട്ടിടത്തിന്‍റെ കാര്യത്തില്‍ അവിടം മുതല്‍ തുടങ്ങുന്നു...
കൽപ്പറ്റ:ഒരപകടമായിരുന്നു സ്വരൂപ് ജനാർദനൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്‌. വലതുകാൽ മുറിച്ചു മാറ്റണമെന്ന് ഡോക്‌ട‌ർമാർ പറഞ്ഞപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവന്റെ ജീവിതം വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയെന്ന്‌ എല്ലാവരും കരുതി. എല്ലാ നോട്ടങ്ങളും സഹതാപത്തിന്റേതായിരുന്നു.സ്വപ്‌ന‌ങ്ങളും പ്രതീക്ഷകളും അസ്തമിച്ചെന്നു കരുതിയിടത്തുനിന്ന് സ്വരൂപ് ഉയർത്തെഴുന്നേറ്റു. വലതുകാൽ മുറിച്ചുമാറ്റിയിട്ട് കൃത്യം ഒരുവർഷം തികയുന്ന അന്നുതന്നെ അവൻ ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മണാലിയിലെത്തി. തന്റെ പേരിൽ പുറത്തിറങ്ങുന്ന...
കോഴിക്കോട്:കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പരിശോധന. ഒരു ബസിൽ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി. ബസുകളിൽ വ്യാജ ഡീസൽ വ്യാപകമാകുന്നുവെന്ന വാർത്തയെ തുടർന്നാണ് പരിശോധന.ഇന്നു രാവിലെ അഞ്ചുമുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ബസ് സീസ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്.ഇന്ധന വില ദിനം...
മലപ്പുറം:നഗരസഭയിൽ തനിച്ചു താമസിക്കുന്ന നിരാലംബർക്കു സുരക്ഷിത പാർപ്പിടം എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഷെൽറ്റർ ഹോമിന് ഇന്ന് രാവിലെ 11ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി തറക്കല്ലിടും. മുണ്ടുപറമ്പ് ബൈപാസ് റോഡിനു സമീപം നെച്ചിക്കുറ്റിയിലാണു ഭവന സമുച്ചയമായ ‘ഷെൽറ്റർ ഹോം’ നിർമിക്കുന്നത്.1.73 കോടി രൂപ കേന്ദ്ര ഫണ്ടും 78 ലക്ഷം രൂപ നഗരസഭ വിഹിതവുമായി ആകെ 2.51 കോടി രൂപ ചെലവിലാണു 10,213 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി ഭവനസമുച്ചയം...
ചെ​റു​വാ​ഞ്ചേ​രി:മോ​ഡ​ൽ അ​ഗ്രോ സ​ർ​വി​സ് സെൻറ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം. സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച അ​ഗ്രോ സ​ർ​വി​സ് സെൻറ​റാ​ണ് 2019ൽ ​അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തോ​ടെ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളാ​ണ് തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത്.ന​വീ​ന യ​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ഏ​ഴു വ​ർ​ഷം മു​മ്പ്​ മോ​ഡ​ൽ അ​ഗ്രോ സ​ർ​വി​സ് സെൻറ​ർ ചെ​റു​വാ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. വി​ത്ത് വി​ത​ക്കു​ന്ന​ത് മു​ത​ൽ കൊ​യ്ത്തി​നും മെ​തി​ക്കും വ​രെ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു അ​ഗ്രോ സ​ർ​വി​സ് സെൻറ​റിൻറെ ക​ട​ന്നു​വ​ര​വ്.ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളെ...