31 C
Kochi
Monday, October 25, 2021

Daily Archives: 10th October 2021

മൂ​ല​മ​റ്റം:വൈ​ദ്യു​തി കോ​ൺ​ക്രീ​റ്റ്​ ​തൂ​ണു​ക​ളു​ടെ നി​ല​വാ​ര​മി​ല്ലാ​യ്​​മ​യും ക്ഷാ​മ​വും മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ കെ എ​സ് ​ഇ ​ബി സ്വ​ന്തം നി​ല​യി​ൽ ​ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി ഓ​രോ ഫാ​ക്​​ട​റി​ക​ൾ സ്ഥാ​പി​ക്കും. ഇ​ടു​ക്കി​യി​ലെ ഫാ​ക്​​ട​റി ആ​രം​ഭി​ക്കു​ന്ന​ത് മൂ​ല​മ​റ്റം സെ​ക്​​ഷ​ൻ ഓ​ഫി​സി​നു സ​മീ​പ​മാ​ണ്. നി​ല​വി​ലെ സെ​ക്​​ഷ​ൻ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ ഈ ​ഓ​ഫി​സ് ഫാ​ക്​​ട​റി​യു​ടെ ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കും.മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തിൻ്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​ഗ​ർ​ഭ നി​ല​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി നീ​ക്കം​ചെ​യ്​​ത...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്‍ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.ഈ ദൗത്യത്തിനായി ബസുകള്‍ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസമാകുന്നതാകും ഈ നീക്കം.'റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്' എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകള്‍, ചിലവ്...
കൊല്ലം:പാഴ്‌സൽ സർവീസ് കേന്ദ്രങ്ങൾ, ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എക്‌സൈസ് പരിശോധന. മദ്യം, മയക്കുമരുന്ന് തുടങ്ങിയ വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി റോബർട്ടിന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്‌. പകൽ 10.30ന് ആരംഭിച്ച പരിശോധന 12.30വരെ നീണ്ടു.കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ഇത്തരം കേന്ദ്രങ്ങളിലൂടെ വൻതോതിൽ കഞ്ചാവ് കടത്തിയത്‌ എക്സൈസ് കണ്ടെത്തിരുന്നു. രാസലഹരി അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തലിന് പാഴ്‌സൽ,...
കോഴഞ്ചേരി:ലോകം ആശയവിനിമയത്തിന്റെ ഉന്നത തലങ്ങളിൽ എത്തിനിൽക്കുമ്പോഴും പഴയകാല സ്മരണകളിലേക്ക് നയിക്കുകയാണ് കോഴഞ്ചേരിയിലെ കാലങ്ങൾ പഴക്കമുള്ള അഞ്ചൽപെട്ടി. സ്വാതന്ത്ര്യലബ്ദിക്കും വളരെ മുൻപ് തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ സംവിധാനത്തിന്റെ ശേഷിപ്പുകളിലൊന്നാണ് കോഴഞ്ചേരിയിലെ അഞ്ചൽപെട്ടി.ഇന്നും കേടുപാടുകളൊന്നും കൂടാതെ ഇത് നിലകൊള്ളുന്നു. കേരളത്തിൽ അവശേഷിക്കുന്ന അഞ്ചൽപെട്ടികളിൽ രണ്ടെണ്ണം പത്തനംതിട്ട ജില്ലയിലാണുള്ളത്. കോഴഞ്ചേരിയിലേതു കൂടാതെ അടൂരിലും ഇത് സംരക്ഷിച്ചിരുന്നു. കോവിഡ് സാഹചര്യത്തെത്തുടർന്ന് മൂന്നുമാസം മുൻപ് മ്യൂസിയത്തിൽ സംരക്ഷിക്കാനായി അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പെട്ടി...
തിരുവനന്തപുരം:കോര്‍പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്. നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാനുള്ള നടപടികളില്ല.തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫിസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം, കഴക്കൂട്ടം സ്​റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫിസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പറേഷന്‍ സെക്രട്ടറിയുടെ...
മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയാസൂത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 42 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം സംസ്ഥാന ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്‌തു. ഒ ആർ കേളു എംഎൽ എ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രത്യേകം ഒരുക്കിയ ഈ ആംബുലൻസ്‌ വാഹനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ 3500 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ജീവിതശൈലി രോഗമുള്ള...
പ​യ്യ​ന്നൂ​ർ:ജി​ല്ല​യി​ൽ തൃ​പ്ര​ങ്ങോ​ട്ടൂ​ര്‍ മു​ത​ല്‍ പെ​രി​ങ്ങോം വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ ത​ട​യ​ണ​മെ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തി​ന് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി ത​ണ​ലാ​കും. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലും ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന് കേ​സെ​ടു​ക്കാ​മെ​ന്ന വി​ധി​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ര​ണ്ടു വ​ർ​ഷം മു​മ്പു​ന​ട​ന്ന സ്വ​കാ​ര്യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യു​ടെ ര​ണ്ടി​ര​ട്ടി​യോ​ളം അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഇ​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്...
തൃക്കരിപ്പൂർ:കൊവിഡ് വ്യാപനത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, റെയിൽപാതയ്ക്കരികിലെ വിദ്യാലയങ്ങളിലേക്ക് അപായം തടയാൻ മേൽപ്പാലം പണിയണമെന്ന ആവശ്യം സജീവമാക്കി. തൃക്കരിപ്പൂർ പഞ്ചായത്തിൽ സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഒളവറ സങ്കേത ജിയുപി സ്കൂളും നോർത്ത് തൃക്കരിപ്പൂർ വില്ലേജിലെ തൃക്കരിപ്പൂർ സെന്റ്പോൾസ് എയുപി സ്കൂളും റെയിൽപാതയോടു ചേർന്നാണുള്ളത്. 2 വിദ്യാലയങ്ങളിലേക്കും റെയിൽപാളം കടന്ന് വരുന്ന വിദ്യാർത്ഥികൾ ഏറെയുണ്ട്.ശ്രദ്ധയൊന്നു പാളിയാൽ അപായം സംഭവിക്കും വിധമാണ് ഒളവറ സങ്കേത ജിയുപി സ്കൂളിന്റെ സാഹചര്യം. വർഷങ്ങൾക്ക് മുൻപ്...
കോഴിക്കോട്:കോഴിക്കോട് കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ ടി ഡി എഫ്സി ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. അതേസമയം ബസ് ടെര്‍മിനലിന്‍റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചെന്നൈ ഐ ഐ ടിക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി.കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍...
കണ്ണൂർ:പറശിനിക്കടവ് പുഴയിലെ ഓളങ്ങളെ തഴുകിയൊഴുകുന്ന ഉല്ലാസ യാത്ര ഒരുക്കി മലനാട് - മലബാർ റിവർ ക്രൂയിസ് ടൂറിസം. കൊവിഡ് കാലം നഷ്ടമാക്കിയ ഉല്ലാസ നിമിഷങ്ങളെ തിരികെ പിടിക്കാനുള്ള പുത്തനുണർവിലാണ് കണ്ണൂർ –കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി. പതിനായിരത്തിലധികം തീർത്ഥാടകരെത്തുന്ന പറശ്ശിനിക്കടവിന്റെ വിനോദ സഞ്ചാര സാധ്യതകളെയും വളപട്ടണം നദിയുടെ വശ്യമനോഹാരിതയെയും സഞ്ചാരികളിലേക്കെത്തിക്കുകയാണ് മുത്തപ്പൻ ആൻഡ് മലബാരി ക്യൂസീൻ ക്രൂയിസ്.സർക്കാർ, സ്വകാര്യ, സഹകരണ പങ്കാളിത്തത്തോടെ ഒട്ടനവധി...