31 C
Kochi
Monday, October 25, 2021

Daily Archives: 4th October 2021

കൽപ്പറ്റ:പ്രളയാനന്തര വയനാടിന്റെ പരിസ്ഥിതിയെയും കൃഷിയെയും സമ്പദ്ഘടനയെയും പുനരുജ്ജീവിപ്പിക്കാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജ് പൊളിച്ചെഴുതണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. തകർന്നു തരിപ്പണമായ തുരങ്ക പാതക്കും ടൂറിസത്തിനും റോഡുകൾക്കും ഭീമമായ തുക വകയിരുത്തിയും പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിദഗ്ദർ തുടങ്ങിയവരെ അകറ്റി നിർത്തിയും ഉദ്യോഗസ്ഥരും റിട്ടയർ ചെയ്ത വികസന മാനേജർമാരും ചേർന്ന് അട്ടിമറിക്കുകയാണെന്നും ഡ്രാഫ്റ്റ്‌ പ്രാജക്ടുകൾ വയനാടിന് നാശം മാത്രമെ വരുത്തിവയ്ക്കൂ എന്നും സമിതി കുറ്റപ്പെടുത്തി.കാർഷികാത്മഹത്യകളെ തുടർന്ന് മുൻപു നടപ്പാക്കിയ...
കൊന്നക്കാട്:ദൂരെ എന്നെ തേടി വരുന്നവരുടെ കയ്യിലെ വെളിച്ചം കാണാമായിരുന്നു. എന്റെ ശബ്ദമെത്തുന്നതിനും അപ്പുറത്തായിരുന്നു അവർ. അപകടമില്ലാതെ തിരിച്ചെത്തിയതു ഭാഗ്യം, ഇതു പുനര്‍ജന്മം തന്നെയാണ്’, ലിജീഷിന്റെ വാക്കുകളിൽ ആശ്വാസം.കുടിവെള്ള പൈപ്പ് ലൈനിലെ തടസ്സം നീക്കാൻ വനത്തിനുള്ളിലേക്കു പോയി കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയത് ഇന്നലെ രാവിലെയോടെയാണ്. ബളാൽ പഞ്ചായത്തിലെ വലിയ പാമത്തട്ടിലെ (പഞ്ചാബ്) വട്ടമല ഷാജിയുടെ മകൻ ലിജീഷിനെ (15) യാണ് ഇന്നലെ പുലർച്ചയോടെ പന്നിയാർമാനി വനമേഖലയിലെ ശങ്കരങ്ങാനം വനത്തിനു...
ആലക്കോട്:വെെതൽമലയെയും - പാലക്കയംതട്ടിനെയും - കാഞ്ഞിരക്കൊല്ലിയെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കകം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. മലബാറിലെ വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്‌. രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിന്റെ അഭ്യർഥനയെ തുടർന്ന് ടൂറിസം, വനം മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനപ്രകാരമാണ്‌ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്ദർശനം.സർക്യൂട്ടിലെ പ്രധാന കേന്ദ്രങ്ങളായ  പൈതൽമല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങൾ  സംഘം സന്ദർശിച്ചു. ജോൺ...
മലപ്പുറം:പോഷക സംഘടനാ ഭാരവാഹിത്വത്തിൽ 20% വനിതാ സംവരണം ഏർപ്പെടുത്തിയും സംസ്ഥാന-ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികൾ രൂപീകരിച്ചും സംഘടനാ സംവിധാനത്തിൽ സമഗ്ര അഴിച്ചുപണി നടത്താൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ട 12 സീറ്റുകളിലെ പരാജയ കാരണങ്ങൾ രണ്ടംഗ സമിതി പഠിച്ചു 15 ദിവസത്തിനകം റിപ്പോർട്ട് നൽകും.വിവിധ വിഷയങ്ങൾ മുൻനിർത്തി കോൺഗ്രസിനെതിരെ ചില പ്രതിനിധികൾ രൂക്ഷ വിമർശനമുയർത്തിയെങ്കിലും ഈ ഘട്ടത്തിൽ കോൺഗ്രസിനെ...
എ​ക​രൂ​ല്‍:മാ​ലി​ന്യ​വും മ​ണ്ണും അ​ടി​ഞ്ഞ് അ​ങ്ങാ​ടി​യു​ടെ ഒ​രു​ഭാ​ഗ​ത്തെ അ​ഴു​ക്കു​ചാ​ല്‍ നി​ക​ന്ന​തോ​ടെ ചെ​റി​യ മ​ഴ​യി​ല്‍പോ​ലും എ​ക​രൂ​ല്‍ ടൗ​ണി​ല്‍ വെ​ള്ള​ക്കെ​ട്ട്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ അ​ങ്ങാ​ടി​യി​ലെ റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ൻറെ പൈ​പ്പ് ലൈ​ന്‍ കൂ​ടി വ​ന്ന​തോ​ടെ റോ​ഡ്‌ മു​ഴു​വ​ന്‍ വെ​ള്ളം പ​ര​ന്നൊ​ഴു​കു​ക​യാ​ണ്.എ​ക​രൂ​ല്‍ അ​ങ്ങാ​ടി​യി​ല്‍നി​ന്ന് ഇ​യ്യാ​ട് റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഭാ​ഗ​ത്തും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്നു​ണ്ട്. ഓ​വു​ചാ​ലി​ലും ഇ​യ്യാ​ട് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്കി​ന​ടി​യി​ലും മ​ണ്ണും മാ​ലി​ന്യ​വും അ​ടി​ഞ്ഞു​നി​ക​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ്...
നിലമ്പൂർ:ഹരിത കേരള മിഷനും നഗരസഭയും ചേർന്ന് നടപ്പാക്കുന്ന സമഗ്ര കാർഷിക അജൈവ- ജൈവ മാലിന്യ സംസ്‌കരണ പദ്ധതിയായ ഹരിതകാന്തി പദ്ധതിക്ക് ന​ഗരസഭയിൽ തുടക്കം.  പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിൽ  പദ്ധതിയുടെ ഉദ്ഘാടനം മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിർവഹിച്ചു. ന​ഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. ആറ് ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ  തുടങ്ങുന്നത്. പദ്ധതിയിൽ എല്ലാ വീടുകളിലും പപ്പായ, മുരിങ്ങ, കാന്താരി, കറിവേപ്പില തുടങ്ങി അഞ്ചിനം പച്ചക്കറി തൈകൾ നൽകും. അവ തൊഴിലുറപ്പ് ...
ഗൂഡല്ലൂർ:മുതുമല കടുവ സങ്കേതത്തിനകത്തു കടന്ന നരഭോജി കടുവയെ മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നു. 4 പേരെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ആദ്യം ഉത്തരവിട്ടിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. കടുവയെ കണ്ടെത്തി ജീവനോടെ പിടികൂടാനാണു പുതിയ തീരുമാനം.കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതോടെയാണു തീരുമാനം മാറ്റിയത്. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ്, വനംമന്ത്രി കെ രാമചന്ദ്രൻ എന്നിവർ മസിനഗുഡിയിൽ...
മാ​ന​ന്ത​വാ​ടി:ഒ​രു കോ​ടി രൂ​പ​യു​ടെ അം​ബേ​ദ്​​ക​ർ പ​ദ്ധ​തി​യും പാ​ഴാ​കു​ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്മ​യാ​ട് പ​ട​ക്കോ​ട്ടു​കു​ന്ന് കോ​ള​നി​വാ​സി​ക​ള്‍ക്ക് ദു​ര​ന്ത​ങ്ങ​ളി​ല്‍നി​ന്നു മോ​ച​ന​മി​ല്ല. 20 സെൻറ് ഭൂ​മി​യി​ല്‍ 13 വീ​ടു​ക​ളി​ലാ​യി 25ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.കോ​ള​നി​യി​ലാ​ര്‍ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ചു​മ​ന്നു ന​ട​ക്കാ​ന്‍പോ​ലും വി​സ്തൃ​തി​യി​ല്ലാ​ത്ത ന​ട​വ​ഴി. ആ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടാ​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത് വീ​ടി​ൻറെ കോ​ലാ​യ​യി​ല്‍. അ​സൗ​ക​ര്യ​ങ്ങ​ള്‍കൊ​ണ്ട് വീ​ര്‍പ്പു​മു​ട്ടി​യി​രു​ന്ന കോ​ള​നി​യി​ല്‍ 2017ല്‍ ​അം​ബേ​ദ്ക​ര്‍ പ​ദ്ധ​തി​യു​ടെ ഒ​രു കോ​ടി വി​ക​സ​ന​മെ​ത്തു​മെ​ന്ന​റി​ഞ്ഞ​തോ​ടെ കോ​ള​നി​വാ​സി​ക​ള്‍ ആ​ശ്വ​സി​ച്ചു.എ​ന്നാ​ല്‍, മൂ​ന്നു കൊ​ല്ലം...
പഴയങ്ങാടി:ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സ്വകാര്യ കമ്പനി ആവശ്യത്തിനായി പാറയെ കീറിമുറിച്ചു കുഴിയെടുക്കുന്നതു ദേവസ്വം അധികൃതരെത്തി തടഞ്ഞു. 2 ദിവസങ്ങളിലായി മാടായിപ്പാറയിൽ യന്ത്രസഹായത്താൽ വലിയ 2 കുഴികളാണ്  ഉണ്ടാക്കിയത്.സ്വകാര്യ കമ്പനി ദേവസ്വത്തിന്റെ അനുമതി വാങ്ങാതെയാണു കുഴികളെടുത്തതെന്നു സ്ഥലം സന്ദർശിച്ച മാടായിക്കാവ് മാനേജർ എൻ നാരായണ പിടാരർ പറഞ്ഞു. എന്നാൽ പിഡബ്ല്യുഡി അധികൃതരാണു കുഴിയെടുക്കാൻ അനുമതി നൽകിയതെന്നും കേബിൾ ഇടാനായി പാറ തുരക്കാൻ വേണ്ടിയാണു കുഴികൾ എടുക്കുന്നതെന്നും സ്വകാര്യ കമ്പനി അധികൃതർ...
വടകര:വടകര സുന്ദര നഗരം സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത നഗരമായി നിലനിർത്താനുള്ള പ്രവർത്തനം തുടർന്നും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ശുചിത്വകേരളം യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.12,710 വീടുകളെ 75 ശതമാനം സമ്പൂർണ മാലിന്യമുക്ത വീടുകളാക്കിയാണ് നഗരസഭ ലക്ഷ്യം കൈവരിച്ചത്. വാർഡ് 29 കൊക്കഞ്ഞാത്ത്, 3 കുളങ്ങരത്ത്, 11 കുഴിച്ചാൽ  എന്നിവയാണ്...