24 C
Kochi
Thursday, December 9, 2021

Daily Archives: 23rd October 2021

2013 ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ "ഭജറംഗി 2 "ന്‍റെ ട്രെയ് ലർ ശ്രദ്ധ നേടുന്നു. ഭാവന നായികയായെത്തുന്ന കന്നഡ ചിത്രത്തിൽ ശിവരാജ് കുമാറാണ് നായകൻ. എ ഹ‌ർഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ മാസം 29നാണ് റിലീസ്.ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭാഗേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാമി ജെ. ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അർജുൻ ജന്യ, എഡിറ്റിംഗ് ദീപു...
ഡൽഹി:അടിക്കടിയുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്‍കി.സെറവീക്ക് സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോള്‍ ലിറ്ററിന് 32.90 രൂപയാണ് കേന്ദ്രം എക്‌സൈസ് തീരുവയായി ഈടാക്കുന്നത്. ഡീസലിന് 31.80 രൂപയും. 2014ല്‍ ഇത് യഥാക്രമം 9.8 രൂപയും...
ബംഗളൂരു:ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന്​ കിലോ മയക്കുമരുന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ പിടികൂടി. വസ്​ത്രത്തിനുള്ളിലാക്കി ആസ്​ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന്​​ കടത്താൻ ശ്രമം. കേസുമായി ബന്ധ​പ്പെട്ട്​ ഒരാൾ അറസ്​റ്റിലായി.എൻ സി ബി ബംഗളൂരു മേഖല ഡയരക്​ടർ അമിത്​ ഗാവ്​തെയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ മൂന്ന്​ കിലോ വരുന്ന സ്യൂഡോഫെഡ്രൈൻ പിടികൂടിയത്​. ലെഹംഗകളുടെ ഓരോ മടക്കുകളും തുറന്നപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയത്. ആസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്​സൽ ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് ബുക്ക് ചെയ്തത്.വിവരങ്ങൾ ലഭിച്ച...
മലയാളത്തി യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമൻ നവംബറിൽ തീയേറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കും.ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്​സ്​...
ബെംഗളൂരു:കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ മുഴുവന്‍ കണക്കെടുക്കണമെന്നും...
ഭുവനേശ്വര്‍:സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ പിടിയില്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന് രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി.അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്. പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പൊലീസിനോട് പറഞ്ഞു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശുമായി...
മുംബൈ:ഗുരുഗ്രാമില്‍ വെള്ളിയാഴ്​ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത്​ ബോളിവുഡ്​ നടി സ്വര ഭാസ്​കർ. 'ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു' എന്നാണ്​ വീഡിയോ പങ്കുവച്ചുകൊണ്ട്​ സ്വര ട്വിറ്ററിൽ കുറിച്ചത്​.ബജ്​റംഗ്​ദള്‍, വി എച്ച്പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ്​ മൈതാനത്ത്​ നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായി എത്തിയത്​. ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ നേരിടാൻ സ്​ഥലത്ത്​ വൻ പൊലീസ്​ സംഘത്തെ...
ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.ജോസ് ബട്ട്ലറും ജോണി ബെയർസ്റ്റോയും മൊയീൻ അലിയുമാണ് സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ടിനായി തിളങ്ങിയ താരങ്ങൾ. ജേസൻ റോയ്, ഓയിൻ...
സൂര്യ നായകനാകുന്ന ‘ജയ് ഭീമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോൾ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഗംഭീരമേക്കോവറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് റിലീസ് ചെയ്യും.മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ ബാനറായ...
ന്യൂഡൽഹി:വിമാനത്താവളത്തിലെ പരിശോധനയ്ക്കു കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ചർച്ചയായി. ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ക്ഷമാപണം നടത്തി.കൃത്രിമക്കാൽ ഊരുന്നതു വേദനാജനമാണെന്നും തന്നെപ്പോലുള്ള മുതിർന്ന പൗരൻമാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ പ്രത്യേകം കാർഡ് നൽകണമെന്നും ഇവർ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.ഈ വിഡിയോ ഒട്ടേറെ പ്രമുഖർ പങ്കുവച്ചു....