24 C
Kochi
Thursday, December 9, 2021

Daily Archives: 24th October 2021

കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് ചെയ്യപ്പെട്ട തെലുങ്ക് ചിത്രങ്ങളില്‍ ഒന്നായിരുന്നു നാഗ ചൈതന്യയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് സ്റ്റോറി'.ചിത്രം തിയറ്ററുകളില്‍ മികച്ച വിജയവും നേടിയിരുന്നു. തിയറ്റര്‍ റിലീസിനു പിന്നാലെ അഹ വീഡിയോയിലൂടെ കഴിഞ്ഞ ദിവസം ഒടിടി റിലീസും ചെയ്യപ്പെട്ടു ഈ ചിത്രം. ഇപ്പോഴിതാ തിയറ്ററുകള്‍ തുറക്കാനിരിക്കുന്ന കേരളത്തിലും ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.നാഗ...
തമിഴ്നാട്:സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ പരാതിയുമായി എത്തിയത്. ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍ കത്തെഴുതിയത്. ഇ എം ഇളംതെന്‍ട്രലും അരിവരസനും യഥാക്രമം ആറാം ക്ലാസിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്.മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും...
ബെംഗളൂരു:ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹർജി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ്...
കൊച്ചി:ദുൽഖർ സൽമാന്‍റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുകയാണ്​.മികച്ചൊരു തീയറ്റർ അനുഭവം ഒ ടി...
ന്യൂഡൽഹി:അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തൊക്കെ പാർട്ടി കോൺ​ഗ്രസിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചർച്ച ചെയ്തു. നവംബ‍ർ 13, 14 തീയതികളിൽ നടക്കുന്ന പിബി യോഗത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ സംസാരിച്ചിട്ടില്ലെന്ന് യെച്ചൂരി...
ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സഞ്ജു സാംസൺ. ടൂർണമെന്റിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണ്. മുൻ നായകൻ എം എസ് ധോണിയുടെ സാന്നിദ്ധ്യം ടീമിന് ഏറെ ഗുണം ചെയ്യുമെന്നും സഞ്ജു പറഞ്ഞു.ബാറ്റിംഗ്, ബൗളിംഗ്, തുടങ്ങി എല്ലാ മേഖലയിലും ടീം ഇന്ത്യ തന്നെയാണ് മുന്നിൽ. അനുഭവസമ്പത്തിന്റെ കരുത്തും ടീമിന് ഉണ്ട്. ടി-20 മത്സരങ്ങളിൽ ജയപരാജയം പ്രവചനാതീതമാണ്. എല്ലാ ടീമുകളും വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ ഇന്ത്യയെ...
ശ്രീനഗർ:ജമ്മു കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ചയിൽ മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു. അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘം ദ്രാസിലാണ് കുടുങ്ങിയത്.ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലാണ് സംഘമുള്ളത്. വൈദ്യുതിയും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യവുമില്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുള്ളതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല.പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും...
ന്യൂഡൽഹി:ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസില്‍ പുതിയ ആരോപണം. കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് ആരോപണം. എട്ട് കോടി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആരോപിച്ചു.കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചു."നിങ്ങള്‍ 25 കോടിയുടെ...
കൂരാച്ചുണ്ട്:അധികൃതരുടെ അനാസ്ഥയാണ് കക്കയം ഡാം റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് പരാതി ഉയരുന്നു. ഡാം റോഡിൽ ഓവുചാലുകൾ ഉണ്ടെങ്കിലും വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകിയാണു മിക്കപ്പോഴും നാശം സംഭവിക്കുന്നത്.കഴിഞ്ഞ കാലവർഷത്തിൽ ബിവിസിക്ക് സമീപം ഓവുചാലിലേക്കു പൊട്ടി വീണ പാറക്കൂട്ടം നീക്കം ചെയ്തിട്ടില്ല.ഈ ഭാഗത്ത് റോഡ് വീതി കുറവായതിനാൽ പാതയിലൂടെ വെള്ളം ഒഴുകുകയാണ്. റോഡിന്റെ മറുഭാഗത്ത് ഉയരം കൂടിയ സംരക്ഷണഭിത്തിയിലേക്കു നിരന്തരം വെള്ളം ഒലിച്ചിറങ്ങി തകരുന്ന നിലയിലാണ്.മഴക്കാലത്ത് ഓവുചാലിലേക്ക് വീണ...
കോ​ട്ട​യം:ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ആ​വ​ശ്യ​രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ല​ക്​​ട​റേ​റ്റി​ൽ പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ന്ന​താ​യി മ​ന്ത്രി വി ​എ​ൻ വാ​സ​വ​ൻ.പാ​സ്​​പോ​ർ​ട്ട്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ന​ഷ്ടപ്പെ​ട്ട​വ​ർ​ക്ക് രേ​ഖ​ക​ളു​ടെ ഡ്യൂ​പ്ലി​ക്കേ​റ്റു​ക​ൾ എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ക​ല​ക്ട​റേ​റ്റി​ൽ കൗ​ണ്ട​ർ തു​റ​ന്നി​രി​ക്കു​ന്ന​ത്.ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മാ​ധ്യ​മ​ങ്ങ​ൾ മി​ക​ച്ച ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തി​യ​ത്. ജാ​ഗ്ര​ത​യോ​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നൊ​പ്പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​യി. ഇ​ത്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​റി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ട്‌ വാ​സ്‌​ത​വ​വി​രു​ദ്ധ​മാ​ണ്. നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ജി​ല്ല​യി​ലു​ണ്ടാ​യ...