Thu. Jul 3rd, 2025

കൊച്ചി ∙

ഗാന്ധിജയന്തി ദിനമായ നാളെ മെട്രോയിൽ ടിക്കറ്റിനു പകുതി നിരക്ക്. കൊച്ചി വൺ കാർഡ്, ട്രിപ് പാസ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. മെട്രോയിലേക്ക് ആളെ ആകർഷിക്കാനുള്ള പരിപാടികളുടെ ഭാഗമാണിത്.

മാനസിക വൈകല്യം നേരിടുന്നവർക്കു പൂർണ സൗജന്യവും കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ട്രെയിനുകളുടെ സർവീസ് സമയത്തിലും മാറ്റം വരുത്തി. സാധാരണ പ്രവൃത്തി ദിവസങ്ങളിലേതു പോലെ ശനിയാഴ്ചകളിലും ട്രെയിനുകൾ തമ്മിലുള്ള ഇടവേള 8.15 മിനിറ്റ് ആയിരിക്കും.

ഉച്ചയ്ക്കു 11 മുതൽ വൈകിട്ട് 4.30 വരെ 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ ഓടും. ഞായറാഴ്ചകളിൽ 10 മിനിറ്റ് ഇടവേളയിലാണു സർവീസ്. കൂടുതൽ തിരക്കുണ്ടായാൽ പ്രത്യേകം ട്രെയിനുകൾ ഓടിക്കും.