24 C
Kochi
Thursday, December 9, 2021

Daily Archives: 26th October 2021

Kurumbathuruth ferry
ചേന്ദമംഗലം: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗോതുരുത്ത് – കുറുമ്പത്തുരുത്ത് ഫെറി സർവീസിൽ വലഞ്ഞ് കുറുമ്പത്തുരുത്ത് നിവാസികൾ. എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളാണ് ലോക്ക് ഡൗണിനുശേഷം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഫെറിയിൽ കേവലം പത്ത് രൂപയ്ക്ക് ചേന്ദമംഗലത്ത് എത്തിക്കൊണ്ടിരുന്ന പ്രദേശവാസികൾ 300 മുതൽ 400 രൂപ മുടക്കിയാണ് ഇപ്പോൾ ആവശ്യങ്ങൾക്ക് മറുകര എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം...
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമായ ഹൃദയത്തില്‍ നായകനായിട്ടുള്ള പ്രണവ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് റൊമാന്റിക് ഹീറോയായിട്ടുള്ള ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വൻ ഹിറ്റായി. ഇപോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അപ്പുവിനെ (പ്രണവ് മോഹൻലാല്‍) കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണ് എന്ന് ആള്‍ക്കാര്‍ പറയും....
വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ കെ നായര്‍ നിര്‍മിച്ച് ഋഷിപ്രസാദ് തിരക്കഥയൊരുക്കി സംവിധാനം നിര്‍വ്വഹിക്കുന്ന 'മാതംഗി'യില്‍ ശ്വേതാമേനോന്‍ നായികയാകുന്നു. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തു മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ശ്വേതാമേനോനു പുറമെ വിഹാന്‍, റിയാസ് ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയന്‍, സുനിത ധന്‍രാജ്, രശ്മി ബോബന്‍, പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം-ഉത്പല്‍ വി...
ന്യൂഡല്‍ഹി:ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നതിന് ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി.നേരത്തെ നാല് വയസില്‍ താഴെ പ്രായമുള്ള കൂട്ടുകളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. കുട്ടികള്‍ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ധരിക്കണണമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു....
ന്യൂഡൽഹി:മഹാരാഷ്​ട്ര മന്ത്രിയും എൻ സി പി നേതാവുമായ നവാബ്​ മാലിക്ക്​ പുറത്തുവിട്ട നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്​ഥന്‍റെ കത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്​. നടൻ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണത്തിന്​ പിന്നാലെ ബോളിവുഡിൽ അരങ്ങേറിയ ലഹരിവേട്ട കേസുമായി ബന്ധപ്പെട്ടാണ്​ പരാമർശം.പേര്​ വെളിപ്പെടുത്താത്ത എൻ സി ബി ഉദ്യോഗസ്​ഥൻ അയച്ച കത്താണെന്ന്​ വ്യക്തമാക്കിയാണ്​ മാലിക്ക്​ വിവരങ്ങൾ പുറത്തുവിട്ടത്​. നാലുപേജാണ്​ കത്ത്​. ബോളിവുഡ്​ താരങ്ങളിൽനിന്ന്​ എൻ സി ബി മുംബൈ...
കോയമ്പത്തൂർ:മകളുടെ പേരിനു മുന്നിൽ തൻ്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചു. കരൂർ കടവൂർ സർക്കാർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കാവ്യയുടെ അമ്മ എം പൊതുംപൊന്നുവാണു കോടതിയെ സമീപിച്ചത്.ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് പൊതുംപൊന്നുവാണ് മകളെ വളർത്തുന്നതും വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുന്നതും. സ്കൂളിൽ ചേർക്കുമ്പോൾ അമ്മയുടെ പേരിന്റെ ആദ്യ അക്ഷരമാണ് കാവ്യയുടെ ഇനിഷ്യലായി ചേർത്തത്. എന്നാൽ, കാവ്യ സ്കോളർഷിപ് പരീക്ഷയ്ക്ക്...
ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ വീട്ടിലുണ്ടായ അഗ്നിബാധയിൽ മരിക്കാനിടയായ സംഭവത്തിൽ തീപടർന്നത് കൊതുകുതിരിയിൽ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചതെന്നും മുറിയിൽ കുടുങ്ങിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ശ്വാസംമുട്ടി മരിച്ചതാകാമെന്നുമാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.പഴയ സീമാപുരി മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.കുടുംബാംഗങ്ങൾ വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് അഗ്നിബാധ ഉണ്ടായത്. നാലുനില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടർന്നത്. നാലു ഫയർ എൻജിനുകൾ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന്...
ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനാണ് ടെംബ ബവുമ. ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകിരീടത്തിലേയ്ക്ക് ബവുമയ്ക്ക നയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ബാറ്റ്സ്മാന്‍, സെഞ്ചുറി നേടുന്ന താരം. 31കാരന്‍ ബവുമയുടെ ക്രിക്കറ്റ് കരിയര്‍ വളര്‍ന്നത് പ്രതിസന്ധികള്‍ മറികടന്നാണ്.ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ബവുമയ അടക്കം ടീമിലെ ഏഴുപേര്‍ക്ക് ഇത് ആദ്യ ലോകകപ്പാണ്. ദക്ഷിണാഫ്രിക്കയെ റഗ്ബി ലോകകപ്പിലേയ്ക്ക് നയിച്ച ക്യാപ്റ്റന്‍ സിയ കൊലിസിയാണ്...
മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അതേസമയം, ആരോപണങ്ങൾ സമീർ വാങ്കഡ തള്ളി. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമീർ വാങ്കഡ പറഞ്ഞു....
ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. പാകിസ്താനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ പതിച്ചതിനെ തുടർന്ന് ഹാർദിക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ഹാർദിക്ക് പാണ്ഡ്യ ഫീൽഡിങ്ങിനിറങ്ങിയിരുന്നില്ല. പകരം ഇഷൻ കിഷനാണ് ഫീൽഡ് ചെയ്തത്.പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായതോടെ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുണ്ടാകും. ഇന്ത്യയുടെ അടുത്ത മത്സരം അടുത്ത ഞായറാഴ്ചയായതിനാൽ പാണ്ഡ്യക്ക് മതിയായ വിശ്രമം ലഭിക്കും. ഇതും കൂടി കണക്കിലെടുത്താൽ ന്യൂസിലാൻഡിനെതിരെ ഹാർദിക് പാണ്ഡ്യക്ക്...