31 C
Kochi
Monday, October 25, 2021

Daily Archives: 9th October 2021

കാസർകോട്:ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സർക്കാർ ഉത്തരവ് ലഭ്യമാവുന്ന മുറയ്ക്ക് ഇതിനായി ഉപയോഗപ്പെടുത്താം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു.വിവിധ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ തുക നിക്ഷേപിക്കുമ്പോൾ അതത് വകുപ്പുകളെ അറിയിക്കണം....
കോഴിക്കോട്:കോഴിക്കോട് കെ എസ്ആർ ടി സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം ഡി കെ വി മൊയ്തീൻ കോയ. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് കെ ടി ഡി എഫ്സി ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ് പറഞ്ഞു.കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം നിലവിൽ അപകട ഭീഷണയിലാണ്. കെട്ടിടം അടിയന്തരമായ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം...
കോഴിക്കോട്:കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നു. രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്. വ്യാജ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ചെറിയ അപകടമുണ്ടായാൽ പോലും തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.ഇരുട്ടിൽ വ്യാജ ഡീസൽ കൊണ്ട് വന്ന ബാരലുകൾ ബസ് ജീവനക്കാർക്ക് കൈമാറും. പിന്നീട് ബസിനുള്ളില്‍ ബാരലുകള്‍ വെച്ച് ഹോസുപയോഗിച്ച് ടാങ്കിലേക്ക് നിറയ്ക്കുന്നു. ഒന്നിനു പിന്നാലെ മറ്റു ചില...
കണ്ണൂർ:ജില്ലയിലെ ടൂറിസം വികസനത്തിന്‌ കുതിപ്പേകാൻ പഞ്ചായത്തുകൾ. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന ടൂറിസം വകുപ്പിന്റെ നിർദേശം പാലിച്ച്‌ പഞ്ചായത്തുകൾ ടൂറിസം കേന്ദ്രങ്ങൾ നിർണയിച്ച്‌ ജില്ലാ പഞ്ചായത്തിന്‌ സമർപ്പിച്ചു. ഇത്‌ ജില്ലാ പഞ്ചായത്ത്‌ വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി.ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താൻ നിർദേശിച്ചത്‌. ടൂറിസം കേന്ദ്രത്തിലെ കാഴ്‌ചകൾ, സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങൾ, വാഹന റൂട്ട്‌ എന്നിവയടക്കമുള്ള...
പൊ​ന്നാ​നി:'പൊ​ന്നാ​നി തീ​രം ഇ​നി മൊ​ഞ്ചു​ള്ള തീ​രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്യാ​മ്പു​മാ​യി ടീം ​തി​ണ്ടീ​സ്. പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ പാ​ട്ടും വ​ര​യും ഉ​ൾ​പ്പെ​ടെ ചേ​ർ​ത്താ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. പൊ​ന്നാ​നി ക​ട​ൽ തീ​ര​ത്തെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ മു​ക്ത​മാ​ക്കി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്കാ​ണ് ടീം ​തി​ണ്ടീ​സിെൻറ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്.പൊ​ന്നാ​നി ക​ട​ലോ​ര​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ക​ട​ൽ തീ​ര​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​ൽ​നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളെ ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ്...
കോടഞ്ചേരി:മിൽമയിലേക്കു പാലുമായി പോയ ടാങ്കർ ലോറി മൈക്കാവ് കൂടത്തായി റോഡിൽ ഇടലോറ മ‍ൃഗാശുപത്രിക്കു സമീപം തോട്ടിലേക്കു തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് അപകട കാരണം.കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി എന്നീ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ നിന്നുള്ള പാല് മിൽമയുടെ കോഴിക്കോട് പ്ലാന്റിലേക്ക് കൊണ്ടു പോകും വഴിയാണ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.7,900 ലീറ്റർ പാൽ തോട്ടിലൂടെ ഒലിച്ചു പോയി. 4 ലക്ഷത്തോളം രൂപയുടെ...