Mon. Dec 23rd, 2024
ദോ​ഹ:

ഒ​ടു​വി​ൽ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു, കൊവിഡ് കാ​ല​ത്ത്​ എടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എയ​ർ​ഇ​ന്ത്യ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ക​മ്പ​നി യാ​​ത്ര​ക്കാ​ർ​ക്ക്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ തുടങ്ങി. നേ​ര​ത്തേ ടി​ക്ക​റ്റ്​ എ​ടു​ക്കു​ക​യും കൊവിഡ് പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര സാ​ധ്യ​മാ​വാ​തെ വ​രു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ എ​യ​ർ​ഇ​ന്ത്യ എക്സ്പ്രസ് ടി​ക്ക​റ്റ്​ തു​ക​ക്ക്​ തു​ല്യ​മാ​യ യാ​ത്രാ വൗച്ചറുകൾ നൽകിത്തുടങ്ങി.

വൗ​ച്ച​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഏ​തു​സ​മ​യ​ത്തും എ​പ്പോ​ൾ വേണമെ​ങ്കി​ലും യാത്രക്കാരന്റെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച്​ യാ​ത്ര നടത്താം.എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലും അ​നു​ബ​ന്ധ സ​ർ​വി​സു​ക​ളി​ലും ഈ ​വൗച്ചർ ഉപയോഗിച്ച് യാത്ര ന​ട​ത്താ​നാ​കു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യുന്നു. ഇ​തി​നാ​യി ത​ങ്ങ​ളു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ഓ​ഫി​സ്, വിമാനത്താവള​ങ്ങ​ളി​ലെ ഓ​ഫി​സ്, ട്രാ​വ​ൽ ഏ​ജ​ൻ​റ്​ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാമെ​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്റെ അറിയിപ്പിൽ പ​റ​യു​ന്നു.

By Divya