Mon. Dec 23rd, 2024
ചെന്നൈ:

യുവ നായകനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്നുവരികയാണ് ശരത് അപ്പാനി. ‘അങ്കമാലി ഡയറീസ്’എന്ന
സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശരത് അപ്പാനി അന്യഭാഷകളിലും ശ്രദ്ധേയമാകുകയാണ്. ശ്രദ്ധേയ കഥാപാത്രങ്ങൾചെയ്‍തുകഴിഞ്ഞു ശരത് അപ്പാനി. ഇപ്പോഴിതാ ശരത് അപ്പാനി അഭിനയിച്ച ‘അമല’ എന്ന ചിത്രത്തിന് രാജ്യാന്തര ചലച്ചിത്രമേളയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇക്കാര്യം ശരത് അപ്പാനി തന്നെ ഷെയര്‍ ചെയ്‍തു. ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ശരത് അപ്പാനിയുടെ ‘അമല’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘അമല.’ അനാര്‍ക്കലി മരിക്കാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

അഭിലാഷ് ശങ്കര്‍ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നു. നിഷാദ് ഇബ്രാഹിമാണ് സംവിധായകൻ. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാൻ എത്തിയപ്പോഴുള്ള ഫോട്ടോ ശരത് അപ്പാനി ഷെയര്‍ ചെയ്‍തു.
തിയറ്ററില്‍ ഉടൻ റിലീസ് ചെയ്യുമെന്നും ശരത് അപ്പാനി അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലാണ്
ചിത്രം പ്രദര്‍ശനത്തിന് എത്തുക.

By Divya