Mon. Dec 23rd, 2024

മോഹൻലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. മോഹൻലാല്‍ തന്നെയാണ് റിലീസ് അറിയിച്ചിരിക്കുന്നത്. മെയ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക.

പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘കുഞ്ഞു കുഞ്ഞാലി’യെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. കെ എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനം താരാട്ടിന്‍റെ രൂപത്തിലുള്ളതാണ്. ഹരി നാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍ ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തെത്തിയ ട്ടുണ്ട്.

By Divya