Mon. Dec 23rd, 2024
കുവൈറ്റ്:

കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവൻ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാവർത്തിച്ചു ഡിജിസിഎ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. നാഷണൽഏവിയേഷൻ സർവീസസ് അഥവാ നാസ് വികസിപ്പിച്ച ഓൺലൈൻ സംവിധാനമാണ് കുവൈത്ത് മുസാഫിർ. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്.

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ ഡിപാപർട്ട്മെന്‍റുമായും ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്ന ഹോട്ടലുകളുമായും കൊവിഡ് പരിശോധനാകേന്ദ്രങ്ങളുമായും പോർട്ടൽ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്കും മുസാഫിർ പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്.

By Divya