Thu. Nov 27th, 2025
റിയാദ്:

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അതേസമയം ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. 

സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ഹൂതികള്‍ കുറ്റം തുടരുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.

By Divya