Mon. Dec 23rd, 2024
അബുദാബി:

ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഉന്നത വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, നയതന്ത്ര രംഗങ്ങളിലെ മികവിൽ യുഎഇയ്ക്ക് ലോകോത്തര നേട്ടം.  ആഗോള സോഫ്റ്റ് പവർ ഇൻഡെക്സിൽ മേഖലയിൽ ഒന്നാമതും ലോകാടിസ്ഥാനത്തിൽ ‍പതിനേഴാം സ്ഥാനത്തുമാണ് യുഎഇ. ചൊവ്വാദൗത്യം വിജയകരമാക്കി അറബ് രാജ്യത്ത് ചരിത്രം കുറിച്ച യുഎഇ മുൻവർഷത്തെക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി.

നിയമപാലനത്തിൽ എട്ടാം സ്ഥാനമാണ്.  എളുപ്പത്തിൽ ബിസിനസ് ചെയ്യാവുന്ന ഇടം, സമാധാനം, സുരക്ഷ, നൂതന സാങ്കേതിക വിദ്യ, ശക്തമായ നിയമവും പരിപാലനവും, ലോകം ആദരവോടെ കാണുന്ന രാഷ്ട്രനേതാക്കൾ എന്നിവയാണ് യുഎഇയ്ക്കു മികവ് നേടുന്നതിൽ നിർണായകമായത്. 105 രാജ്യങ്ങളിലെ 77,000 പേർ പങ്കെടുത്ത സർവേയിലാണ് ഈ നേട്ടം. യുഎസ് മുൻ  സ്റ്റേറ്റ് സെക്രട്ടറി  ഹിലരി ക്ലിന്റൺ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സോഫ്റ്റ് പവ‍ർ വിദഗ്ധൻ പ്രഫ. ജോസഫ് നയ്, സ്വീഡന്റെ മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റ്, സിംഗപ്പൂർ വിദേശകാര്യമന്ത്രി ജോർജ് ഇയോ ഉൾപ്പെടെ 750 വിദഗ്ധരും സർവേയിൽ ‍പങ്കെടുത്തു.

By Divya