Thu. May 15th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച സംഭവിച്ചതിനെ തുടർന്നാണ് നടപടി. എഎസ്‌ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ.

കൊടി സുനി പ്രതിയായ മറ്റ് കേസുകളുടെ വിചാരണക്കായി ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ കോടതിയിൽ കൊണ്ടുപോകുന്ന വഴിയാണ് സംഭവം. സുനിക്കും രണ്ട് കൂട്ടുപ്രതികൾക്കും പൊലീസുകാർ വഴിവിട്ട സഹായം ലഭ്യമാക്കിയെന്നാണ് കണ്ടെത്തൽ. സുനിയെ വീട്ടിൽ കൊണ്ടുപോയെന്നും ആക്ഷേപമുണ്ട്.

By Divya