Mon. Dec 23rd, 2024
തിരുവനന്തപുരം:

പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിനെ യുഡിഎഫിലെടുക്കില്ല. മുന്നണിയിലെടുക്കാനാകില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സ്വതന്ത്രനായാൽ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോർജ്ജ് തള്ളി. എൻഡിഎയുമായി ചർച്ച സജീവമാക്കാനാണ് പിസി ജോർജ്ജിന്റെ തീരുമാനം.

രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പിസി ജോർജ്ജിന്റെ യുഡിഎഫിനോടുള്ള അപേക്ഷ. എന്നാൽ രണ്ടും മുന്നണി നേതൃത്വം തള്ളി. എൻഡിഎ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോർജ്ജ് വ്യക്തമാക്കി. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.

By Divya