Thu. Jan 23rd, 2025
ന്യൂഡൽഹി:

2019 ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവച്ചിട്ട ശേഷം പാക് മണ്ണില്‍ പിടിയിലായ ഇന്ത്യനവ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദ് വര്‍ദ്ധമാന്‍റെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്ഥാൻ്റെ നുണപ്രചരണം. അഭിനന്ദിനെ പാകിസ്ഥാന്‍ വിട്ടയച്ചതിൻ്റെ രണ്ടാം വാര്‍ഷികം അടുക്കുമ്പോഴാണ് ഈ പ്രചരണം നടക്കുന്നത്.

പാകിസ്ഥാന്‍ ഇന്‍റര്‍ സര്‍വീസിന്‍റെ പിആര്‍‍ വിഭാഗമാണ് രണ്ട് മിനുട്ട് വീഡിയോ മുന്‍പ് അഭിനന്ദനെ പാക് തടങ്കലില്‍ വച്ച സമയത്ത് പുറത്തിറക്കിയത്. വീഡിയോയില്‍ പാകിസ്ഥാനെ നന്നായി ചിത്രീകരിക്കാനും. പാകിസ്ഥാൻ
സൈന്യത്തിന്റെ അധിനിവേശ കശ്മീര്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ ഇടപെടല്‍ മറച്ചുവയ്ക്കാനുമാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഈ വീഡിയോയില്‍ തന്നെ ഏതാണ്ട് 20 ഓളം എഡിറ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യയില്‍ ഫോറന്‍സിക് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിരുന്നു അന്ന് തന്നെ.ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നു എന്നാണ് സൂചന.

By Divya