Sun. Jan 19th, 2025
ദുബൈ:

അമേരിക്കയും ഇറാനും തമ്മിൽ പിരിമുറുക്കം കനക്കുന്നതിനിടെ പശ്ചിമേഷ്യൻ തീരത്തിന്​ സമീപം ഇസ്രായേൽ ചരക്കുകപ്പലിൽ സ്​ഫോടനം. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന്​ നാവികസേന വൃത്തങ്ങൾ അറിയിച്ചു​. സ്​ഫോടനത്തെത്തുടർന്ന്ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക്​ കപ്പൽ അടുപ്പിച്ചു.

എംവി ഹേലിയസ്​ റേ എന്ന കപ്പലിലാണ്​ സ്​ഫോടനം നടന്നതെന്ന്​ സമുദ്ര രഹസ്യാന്വേഷണ സ്​ഥാപനങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സൗദിഅറേബ്യയിലെ ദമ്മാമിൽ നിന്ന്പുറപ്പെട്ട കപ്പൽ പെ​ട്ടെന്ന് ദിശമാറ്റുകയായിരുന്നു.സ്ഫോടനകാരണം അവ്യക്തമാണെന്നും ഇറാൻ സൈന്യത്തിന്റെ പങ്കുണ്ടോയെന്ന്​ അന്വേഷിക്കുമെന്നും ബഹ്​റൈനിലെ അമേരിക്കൻ നാവികസേന വൃത്തങ്ങൾ അറിയിച്ചു.

സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും രണ്ട് അമേരിക്കൻ പ്രതിരോധഉദ്യോഗസ്ഥർ കപ്പലിൽ ദ്വാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. തെൽ അവീവ്​ ആസ്​ഥാനമായുള്ള റേ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ്​ കപ്പൽ.

By Divya