യുനൈറ്റഡ് നാഷൻസ്:
പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ് നാഷൻസ് എൻവയൺമെൻറ് പ്രോഗ്രാമിൻ്റെ (യുഎൻഇപി) അസിസ്റ്റൻറ് സെക്രട്ടറി ജനറൽ, ന്യൂയോർക് ഓഫിസ് മേധാവി എന്നീ പദവിയിൽ നിയമിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഇന്ത്യക്കാരനും ഡെവലപ്മെൻറ് ഇക്കണോമിസ്റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സുസ്ഥിര വികസന രംഗത്ത് 30 വർഷത്തെ അന്താരാഷ്ട്ര പരിചയമുള്ള ഇക്കണോമിസ്റ്റാണ് ലിജിയ. 2014 മുതൽ നൈറോബിയിലെ യുഎൻഇപി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്. യുഎൻഇപിയിലെത്തുന്നതിനു മുമ്പ് ന്യൂഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.