Wed. Jan 22nd, 2025
തിരുവനന്തപുരം/ കൊച്ചി:

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില. കൊച്ചിയിൽ 91 രൂപ 44 പൈസയാണ് ഇന്ന് പെട്രോളിന്റെ വില.

തിരുവനന്തപുരത്ത് 87 രൂപ 59 പൈസയും കൊച്ചിയിൽ 86 രൂപ 2 പൈസയുമാണ് ഡീസലിന്റെ ഇന്നത്തെ വില. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

By Divya