Sun. Jan 19th, 2025
തിരുവനന്തപുരം:

ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് നിയന്ത്രണങ്ങള്‍കാരണം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിര്‍ദ്ദേശം. രാവിലെ 10.50 ന് പണ്ടാരഅടുപ്പില്‍ അഗ്നിപകരും. 3.40 നാണ് നിവേദ്യം. രാവിലെ 10.50 ന് പണ്ടാരഅടുപ്പില്‍ അഗ്നിപകരും. 3.40 നാണ് നിവേദ്യം.

പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ചഉണ്ടാകുമെങ്കിലും  പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

മറ്റുസ്ഥലങ്ങളിലുള്ള തിരുവനന്തപുത്തെ ബന്ധുവീടുകളില്‍ പൊങ്കലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനത്തിന് തടസ്സമില്ല.

By Divya