Wed. Jan 22nd, 2025
തിരുവനന്തപുരം:

കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനുട്ട്സ് സിഎജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിൻ്റെ വാദം തെറ്റെന്ന് രേഖകൾ. ധനകാര്യവകുപ്പ്ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൻ്റെ മിനുട്സ് സർക്കാറിന് അയച്ചെന്ന് വിവരാവകാശ നിയമപ്രകാരം സിഎജി. അതേ സമയം മിനുട്ട്സ് ഒപ്പിട്ട് സർക്കാർ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.

കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ ഉന്നയിച്ചിരുന്നു. സിഎജി റിപ്പോർട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചർച്ചക്കിടെ മിനുട്ട്സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കാണിക്കാൻ ഐസക് വെല്ലുവിളിച്ചിരുന്നു.

ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോ‍ർട്ട് തയ്യാറാക്കിയെന്നായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള ആരോപണം. രേഖകൾ പുറത്ത് വന്നപ്പോൾ കിഫ്ബി വിവാദത്തിൽ ധനമന്ത്രിയും സർക്കാറും വെട്ടിലായി.

By Divya