Sat. Nov 23rd, 2024
സൗദി:

സൗദിയിൽ ഐടി-ടെലികോം മേഖലയിൽ നിതാഖാത്ത് വ്യവസ്ഥയിൽ മാറ്റം വരുത്തി. ഐടി-ടെലികോം മേഖല വിപുലീകരിച്ച് പുതിയ ഏഴ് തൊഴിൽ മേഖലകളാക്കിയാണ് നിതാഖാത്തിൽ മാറ്റം വരുത്തിയത്. പുതിയ മാറ്റം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകാൻ കാരണമാകും.

ഐടി-ടെലികോം മേഖലയിലെ വിവിധ തസ്തികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം ഒരു പൊതുവായ സ്വദേശിവത്ക്കരണ അനുപാതമാണ് നിതാഖാത്തിൽ ഇത് വരെ ബാധകമായിരുന്നത്. എന്നാൽ ഐടി-ടെലികോം എന്ന മേഖല നിതാഖാത്തിൽ നിന്ന് റദ്ദാക്കുകയും, പകരം പുതിയ ഏഴ് മേഖലകൾ ഉൾപ്പെടുത്തുകയും ചെയ്ത് കൊണ്ട് മാനവശേഷി സാമൂഹിക വികസന മന്ത്രി ഉത്തരവിറക്കി.

By Divya