Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. മന്ത്രാലയത്തിന്റെ എഡിറ്റോറിയല്‍ ഹെഡ്, ഉടമസ്ഥാവകാശം, വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഉടന്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നല്‍കേണ്ടിവരുമെന്ന് ഐ & ബി സെക്രട്ടറി അമിത് ഖരേ പറഞ്ഞു.

നിലവില്‍, ഈ മേഖലയില്‍ എത്ര ആളുകള്‍ ഉണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും എന്നതിനെപ്പറ്റിയുള്ള പൂര്‍ണ്ണമായ ഒരു ചിത്രം സര്‍ക്കാരിനില്ലെന്നും അമിത് ഖരേ പറഞ്ഞു.

By Divya