Thu. Dec 19th, 2024

അഹമ്മദാബാദ്:

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരില്‍. സർദാർ വല്ലഭായ്​ പട്ടേലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം ആണ് നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയത്. ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ മത്സരം തുടങ്ങാനിരിക്കെയാണ് പേരുമാറ്റം.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പട്ടേലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക്​ മാറ്റിയതായി ഉദ്​ഘാടന ചടങ്ങിനിടെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ്​ അറിയിച്ചത്​.

ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക.

https://www.youtube.com/watch?v=xsoEm-rRfUk

By Binsha Das

Digital Journalist at Woke Malayalam