ന്യൂഡൽഹി:
രാജ്യത്തെ പ്രമുഖ ടെക്-വിദാഭ്യാസ സ്റ്റാർട്ടപ്പായ അൺഅക്കാദമിയുമായി കൈകോർത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കിയ സച്ചിൻ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അൺഅക്കാദമിയിലൂടെ സച്ചിന്റെ വെർച്വൽ ക്രിക്കറ്റ് ക്ലാസുകൾ ജനങ്ങളിലേക്കെത്തും.
അൺഅക്കാദമി പ്ലാറ്റ്ഫോമിലുള്ള ഈ ക്ലാസുകൾ എല്ലാവർക്കും പ്രയോജനകരമാക്കാമെന്ന്
കമ്പനി അധികൃതർ അറിയിച്ചു. ഏഴുമാസത്തോളമായി ഇതുസംബന്ധിച്ച് സച്ചിനുമായി ചർച്ചകൾ നടന്നു വരികയായിരുന്നു ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ
ഗൗരവ് മുഞ്ജൽ പറഞ്ഞു. ഗൗരവ് മുഞ്ജൽ, റോമൻ സൈനി, ഹേമേഷ് സിംഗ് എന്നിവരാണ്
കമ്പനി സ്ഥാപിച്ചത്.