Sun. Feb 23rd, 2025
അഹമ്മദാബാദ്:

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. സര്‍ദാര്‍ പട്ടേലിൻ്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയിരിക്കുന്നു. ഇത് പട്ടേലിനെ അപമാനിക്കലല്ലേ? സര്‍ദാര്‍ പട്ടേലിൻ്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബിജെപി ഇപ്പോള്‍ സര്‍ദാര്‍ സാഹിബിനെ അപമാനിക്കുകയാണ്. പട്ടേലിനേറ്റ ഈ അപമാനം ഗുജറാത്തിലെ ജനങ്ങള്‍ പൊറുക്കില്ല,’ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.നിരവധി പേരാണ് ഹാര്‍ദിക് പട്ടേലിൻ്റെ പ്രതികരണത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

By Divya