Wed. Jan 22nd, 2025
ബെംഗളൂരു:

കേരള, മഹാരാഷ്ട്ര അതിർത്തികളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന മാത്രമാണു നിർബന്ധമാക്കിയതെന്നും യാത്രാവിലക്ക് ഇല്ലെന്നും കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. കേരളത്തിൽ നിന്നുള്ളവരെ കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിതിനെ തുടർന്നാണു വിശദീകരണം. കർണാടകയിലേക്കുള്ള സഞ്ചാരികൾക്കോ വാഹന നീക്കത്തിനോ വിലക്കില്ല.

പകരം 72 മണിക്കൂറിനിടെ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ‌് ഫലം ഹാജരാക്കിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ,  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ കേരളത്തിൽ പ്രതിഷേധം ശക്തമായി. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

By Divya