Mon. Dec 23rd, 2024
അഹമ്മദാബാദ്:

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും.

പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവർ സന്നിഹിതരായി. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ മാത്രം പകല്‍-രാത്രി ടെസ്റ്റാണിത്.

മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടി കോലിപ്പട നോട്ടമിടുന്നുണ്ട്. ഓരോടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്

By Divya