Sun. Dec 22nd, 2024
അഹമ്മദാബാദ്:

ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടം. നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. സിബ്ലി അക്കൗണ്ട് തുറന്നില്ല.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 18/1 എന്ന നിലയിലാണ്. സാക്ക് ക്രൗലിയും(15), ജോണി ബെയര്‍സ്റ്റോയുമാണ്(0*) ക്രീസില്‍. മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. കൂടുതല്‍ സ്വിങ് ലഭിക്കും എന്ന് കരുതുന്ന പിങ്ക് പന്തില്‍ രണ്ട് പേസര്‍മാരെ മാത്രമേ ടീം ഇന്ത്യ കളിപ്പിക്കുന്നുള്ളൂ. അതേസമയം ഇംഗ്ലണ്ടിന് ഒരു സ്‌പിന്നറേയുള്ളൂ.

By Divya